Saturday, October 17, 2026

അമിത് ഷാ വരുന്നുണ്ട്; എന്നിട്ട് തീരുമാനം, പാലക്കാട്ടെ ഇരട്ട കൊലപാതകത്തില്‍ സുരേഷ് ഗോപി

പാലക്കാട്ടെ ഇരട്ടൊകലാപതകവുായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജന്‍സി അന്വേഷിക്കുന്ന കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തിയ ശേഷം തീരുമാനമെന്ന് നടന്‍ സുരേഷ് ഗോപി. കേസ് സ്വതന്ത്രമായി അന്വേഷിക്കാന്‍ പോലീസിന് വഴിയൊരുക്കണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കഠിനമായി ശ്രമിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംസ്‌കാരത്തിനും സംരക്ഷണം നല്‍കാന്‍ സേനകളെ കൃത്യമായി ഉപയോഗിക്കേണ്ടത് ഭരണകൂടമാണ്. കേന്ദ്ര ഏജന്‍സി അന്വേഷിക്കണമോ എന്ന് അമിത് ഷാ വരുമ്പോള്‍ തീരുമാനിക്കും. കോ ഓപറേറ്റീവ് ഫെഡറലിസമല്ലേ. വേണ്ടാന്ന് പറഞ്ഞ് ഫെഡറലിസവും കൊണ്ട് അങ്ങോട്ട് ചെല്ലാനൊക്കത്തല്ലല്ലോ. അതൊക്കെ അവര്‍ നോക്കിക്കൊള്ളുമെന്നും സുരേഷ് ഗോപി പറഞ്ഞു.

അമിത് ഷാ വരുമ്പോള്‍ കേരളത്തിലെ സാഹചര്യം അദ്ദേഹത്തോട് വിശദീകരിക്കുമെന്ന് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. കേരളത്തിലെ സ്ഥിതി ഗുരുതരമാണ്. മറ്റൊരു സംസ്ഥാനത്തുമില്ലാത്ത തരത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന് കേരള സര്‍ക്കാര്‍ സഹായം നല്‍കുന്നു. പോപ്പുലര്‍ ഫ്രണ്ടിനെ ആര്‍എസ്എസുമായി താരതമ്യം ചെയ്യുന്നത് അവരെ വെള്ളപൂശാനാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഈ മാസം 29നാണ് അമിത് ഷാ കേരളത്തിലെത്തുന്നത്.

Related Articles

Latest Articles