Saturday, September 26, 2026

ശിവ ക്ഷേത്രത്തില്‍ പ്രദക്ഷിണം വെക്കുമ്പോള്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതിരിക്കരുത്…

ക്ഷേത്രോപാസകര്‍ക്ക് പലപ്പോഴും ആശങ്കയും സംശയവുമുളവാക്കുന്നതാണ് ശിവ ക്ഷേത്രത്തിലെ പ്രദക്ഷിണം. ഓവിനെ മുറിച്ചു കടക്കരുതെന്ന സങ്കല്‍പ്പത്തെ പലരും പല രീതിയില്‍ വ്യാഖ്യാനിക്കുകയും ചെയ്യുന്നു.

പ്രക്ഷിണത്തില്‍ എപ്പോഴും തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് ഇടയാക്കുന്നതാണ് ശിവ ക്ഷേത്രത്തിലെ പ്രദക്ഷിണം. ഇതിന് ‘സവ്യാപസവ്യം’ എന്നാണ് പറയുക. സവ്യം എന്നാല്‍ പ്രദക്ഷിണവും അപസവ്യം എന്നാല്‍ അപ്രദക്ഷിണവും. ആദ്യം പ്രദക്ഷിണമായി നടന്ന് പിന്നീട് അപ്രദക്ഷിണമായി പൂര്‍ത്തിയാക്കുക എന്നതാണ് ശിവക്ഷേത്ര പ്രദക്ഷിണ ശാസ്ത്രം. പഴയകാലത്ത് കേരളത്തില്‍ ക്ഷേത്രം എന്നു വ്യവഹരിച്ചിരുന്നത് ശിവ ക്ഷേത്രങ്ങളെയായിരുന്നു. പിന്നീടാണ് മറ്റുള്ള ദേവതകള്‍ ക്ഷേത്ര ശ്രീകോവിലുകളില്‍ സ്ഥാനം പിടിച്ചതെന്നു പണ്ഡിതര്‍ പറയുന്നു. അതുകൊണ്ടു തന്നെയായിരിക്കണം പഴയകാലത്തെ ക്ഷേത്രങ്ങള്‍ ‘മുക്കാല്‍വട്ടം’ എന്നറിയപ്പെട്ടിരുന്നത്. അതായത്, പ്രദക്ഷിണം പൂര്‍ത്തിയാക്കുന്നത് മുക്കാല്‍ ഭാഗം വരെ മാത്രം. പിന്നീട് അപ്രദക്ഷിണമായി നടന്നാണ് കാല്‍ഭാഗം പൂര്‍ത്തിയാക്കുക. ഇതിനെ അനുസ്മരിച്ചാവണം പഴയകാല ക്ഷേത്രങ്ങള്‍ക്ക് മുക്കാല്‍വട്ടം എന്ന പേരുവന്നത്.

Related Articles

Latest Articles