Sunday, December 21, 2025

കാറിടിച്ച് ചത്ത പന്നിയെ മാറ്റുന്നതിനിടെ ബൈക്കിടിച്ചു;
ചികിത്സയിലായിരുന്ന ഷൂട്ടർ ബാലൻ മരിച്ചു

കോഴിക്കോട്: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന എം പാനൽ ഷൂട്ടർ മരിച്ചു. മുക്കം കച്ചേരി സ്വദേശി ടി. കെ ബാലനാണ് (68) മരിച്ചത്. ജനുവരി ഇരുപതാം തീയതി രാത്രി 10 മണിക്ക് എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിലെ ഓടത്തെരുവിൽ ഉണ്ടായ അപകടത്തിലാണ് ബാലന് പരിക്കേറ്റത്.

കാറിടിച്ച് ചത്ത നിലയിൽ റോഡിൽ കിടന്നിരുന്ന പന്നിയെ മാറ്റുന്നതിനിടെയാണ് ബാലനെ ബൈക്കിടിച്ചത്. തുടർന്ന് അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് മൂന്നുമണിയോടെ മരിച്ചു. മുന്‍ എക്സൈസ് ഉദ്യോഗസ്ഥനായിരുന്നു.

ആക്രമണകാരികളായ കാട്ടുപന്നികൾ നാട്ടിലിറങ്ങുമ്പോൾ നാട്ടുകാരുടെ അത്താണിയായിരുന്നു ബാലൻ.മുക്കം നഗരസഭ, കാരശ്ശേരി, മാവൂർ, ചാത്തമംഗലം പഞ്ചായത്ത് എന്നിവിടങ്ങളിലെ എംപാനൽ ഷൂട്ടർ ആയിരുന്നു ബാലൻ. ജനവാസ മേഖലയിൽ ഇറങ്ങിയ നൂറിലേറെ പന്നികളെ അദ്ദേഹം വെടിവെച്ച് കൊന്നിട്ടുണ്ട്

Related Articles

Latest Articles