Kerala

വാർത്തയുടെ ഭാഗത്ത് കളർ ഒഴിവാക്കിയുള്ള പ്രതിഷേധത്തിനിടയിലും പരസ്യത്തിന് ഒന്നാന്തരം കളർ നൽകിയ കരുതൽ ! സത്യഭാമയ്‌ക്കെതിരെ പ്രതിഷേധിക്കുമ്പോഴും കുമ്മനം രാജശേഖരനെ ചിത്രീകരിച്ച കാർട്ടൂണിൽ തെളിയുന്നത് ഒന്നാം തരം ബോഡി ഷെയ്മിങ് !പ്രതിഷേധിച്ച് സ്റ്റാറാവാൻ മാതൃഭൂമി ഒടുവിൽ എയറിൽ

ആർഎൽവി രാമകൃഷ്ണനെതിരായ നൃത്താദ്ധ്യാപിക സത്യഭാമയുടെ വിവാദ പരാമർശം സാംസ്കാരിക കേരളത്തെ ഒന്നാകെ ഞെട്ടിക്കുന്നതായിരുന്നു. ഒരു നർത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നും ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നൃത്താദ്ധ്യാപികയായ സത്യഭാമ പറഞ്ഞത്. ആര്‍എല്‍വി രാമകൃഷ്ണന്റെ പേര് പരാമർശിച്ചില്ലെങ്കിലും ഇയാൾ ചാലക്കുടിക്കാരൻ നർത്തകനാണെന്നും സം​ഗീത നാടക അക്കാദമിയുമായി ഇയാൾക്ക് പ്രശ്നമുണ്ടായിരുന്നുവെന്നും പറഞ്ഞു. പിന്നാലെ പ്രതികരണവുമായി ആർ.എൽ.വി രാമകൃഷ്ണൻ രം​ഗത്ത് വന്നതോടെ വിഷയം വലിയ ചർച്ചയായി. പിന്നീട് മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കുമ്പോഴും വർണ്ണവെറിയോടെ സമാന നിലപാടാണ് ഇവർ സ്വീകരിച്ചത്. പരാമർശത്തിൽ സത്യഭാമയ്‌ക്കെതിരെ സ്വമേധയാ മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കുകയും ചെയ്തിരുന്നു. പരാമർശത്തിൽ സത്യഭാമയ്‌ക്കെതിരെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിഷേധം ഉയരുകയാണ്.

പ്രതിഷേധം എന്ന നിലയിൽ നിറങ്ങൾ ഒഴിവാക്കി ഇന്നത്തെ ദിവസം പത്രം അച്ചടിച്ച മലയാളത്തിലെ പ്രമുഖ പത്രമായ മാതൃഭൂമി പക്ഷെ കിട്ടിയ പരസ്യം ഒന്നാന്തരം നിറത്തിൽ തന്നെ കൊടുത്തു. നിറമില്ലാത്ത വാർത്തകൾക്കിടയിലും നിറമുള്ള പരസ്യം തലയുയർത്തിപ്പിടിച്ച് അങ്ങനെ നിൽക്കുകയാണ്. അതിനിടെ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച ഒരു പഴയ കാർട്ടൂൺ കൂടി പൊങ്ങി വന്നതോടെ സമൂഹ മാദ്ധ്യമങ്ങളിൽ മാതൃഭൂമിക്കെതിരെ വിമർശന പോസ്റ്റുകളുടെ കുത്തൊഴുക്കാണ്.

“മെട്രോയിൽ കുമ്മനംജി മോടിജിയുടെ ബ്ളാക്ക് ക്യാറ്റ് ജി എന്ന തലക്കെട്ടോടെയാണ് കാർട്ടൂൺ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നരേന്ദ്രമോദിയുടെ നിഴലിന്റെ രൂപത്തിൽ താടിയും മീശയും ചേർത്ത് ബിജെപിയുടെ മുതിർന്ന നേതാവും മുൻ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരനെ വികലമായി ചിത്രീകരിച്ചിരിക്കുകയാണ്. ഒന്നാംതരം ബോഡി ഷെയ്മിങ് തന്നെയാണ് ഈ കാർട്ടൂൺ വഴി കാണിച്ചിരിക്കുന്നത്. വിഷയത്തിൽ രൂക്ഷ വിമർശനമാണ് മാതൃഭൂമിക്കെതിരെ ഉയരുന്നത്. ആർഎൽവി രാമകൃഷ്ണനെതിരെ വർണ്ണ വെറി പരാമർശം നടത്തിയ സത്യഭാമയ്‌ക്കെതിരെ പ്രതിഷേധിക്കാൻ കുമ്മനം രാജശേഖരനെതിരെ ബോഡി ഷെയ്മിങ് കാർട്ടൂൺ പ്രസിദ്ധീകരിച്ചവർക്ക് എന്താവകാശം എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

Anandhu Ajitha

Recent Posts

റഫയിലെ സൈനിക നടപടി നിർത്തി വയ്ക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ! നിർദേശം തള്ളി ഇസ്രയേൽ ! ഷബൂറയിൽ വ്യോമാക്രമണം നടത്തി

ടെല്‍ അവീവ്: ഗാസയിലെ റാഫയില്‍ സൈനിക നടപടി ഇസ്രയേൽ നിര്‍ത്തിവെക്കണമെന്ന് ഇസ്രായേലിനോട് നിർദേശിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതി. റാഫയിലെ ഇസ്രയേലിന്റെ…

4 hours ago

ബാർക്കോഴയിൽ പ്രതിപക്ഷം നനഞ്ഞ പടക്കം! കള്ളി പുറത്താക്കിയത് സിപിഐ നേതാവ് | OTTAPRADAKSHINAM

അടുത്തത് പിണറായി വിജയനാണെന്ന് കെജ്‌രിവാൾ പറഞ്ഞു നാവെടുത്തില്ല അതിനു മുന്നേ കേരളത്തിൽ ബാർകോഴ വിവാദം #kerala #liquorpolicy #pinarayivijayan #aravindkejriwal

4 hours ago

രേഷ്മ പട്ടേല്‍ ബോളിവുഡിലെ ലൈലാ ഖാനായ കഥ ! അഥവാ രണ്ടാനച്ഛൻ കൊലയാളിയായ കഥ

ബോളിവുഡ് നടി ലൈലാ ഖാനേയും അമ്മയേയും നാലു സഹോദങ്ങളേയും കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതിയും ലൈലയുടെ രണ്ടാനച്ഛനുമായ പര്‍വേശ് തക്കിന്…

5 hours ago

ബോളിവുഡ് നടി ലൈലാ ഖാനേയും അമ്മയേയും സഹോദങ്ങളേയും കൊ-ല-പ്പെ-ടു-ത്തിയ കേസില്‍ രണ്ടാനച്ഛന് വ-ധ-ശിക്ഷ

രേഷ്മ പട്ടേല്‍ നി-രോ-ധി-ത ബംഗ്ലാദേശി സംഘടനയായ ഹര്‍കത്ത്-ഉല്‍-ജിഹാദ്-അല്‍-ഇസ്ലാമി അംഗമായ മുനീര്‍ ഖാനെ വിവാഹം കഴിച്ചതോടെ ലൈലാ ഖാനയി മാറി. ലൈലയുടെ…

5 hours ago

ഗവര്‍ണ്ണര്‍ ആനന്ദബോസിനും രാജ്ഭവന്‍ ജീവനക്കാര്‍ക്കും എതിരായ നടപടികള്‍ കല്‍ക്കട്ട ഹൈക്കോടതി സ്‌റ്റേ ചെയ്തു; മമതയ്ക്ക് വന്‍ തിരിച്ചടി

ഗവര്‍ണര്‍ ഡോ. ആനന്ദ ബോസിനും രാജ്ഭവന്‍ ജീവനക്കാര്‍ക്കും എതിരായ നടപടികള്‍ കല്‍ക്കട്ട ഹൈക്കോടതി സ്‌റ്റേ ചെയ്തു. തെളിവുകള്‍ ശേഖരിച്ചു കഴിഞ്ഞതിനാല്‍…

5 hours ago

നമ്മള്‍ കൊടുക്കാതെ ആരും സഹായിക്കില്ല| എല്ലാം ശരിയാക്കുന്ന സിപിഎമ്മിന്റെ ഫണ്ട് വരുന്ന വഴി

സിപിഎമ്മിനെ പിടിച്ചു കുലുക്കുന്ന ബാര്‍കോഴ ആരോപണം. മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലാണ് ഇപ്പോള്‍ മന്ത്രി എംബി രാജേഷും സെക്രട്ടറി എം വി…

5 hours ago