Tuesday, May 21, 2024
spot_img

മാമാമാധ്യമങ്ങൾ കണ്ണീർക്കഥകൾ രചിക്കുന്ന ഇയാൾ യഥാർത്ഥത്തിൽ ആരാണ്?

വാള് എടുത്തവൻ വാളാൽ എന്ന് കേട്ടിട്ടില്ലേ. അതാണ് ഫോട്ടോഗ്രാഫറായ ഡാനിഷ് സിദ്ദിഖിക്ക് സംഭവിച്ചിരിക്കുന്നത്. ഇന്ത്യാ വിരുദ്ധതയ്ക്കും ഒരു പ്രത്യേക സമുദായത്തിനു വേണ്ടി ഇല്ലാ കഥകൾ മെനഞ്ഞതിന് പുലിറ്റ്സർ സമ്മാനം നേടിയ ഇന്ത്യൻ ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖി അഫ് ഗാനിസ്ഥാനിൽ താലിബാന്റെ ക്രൂര ആക്രമണത്തിൽ കൊല്ലപ്പെട്ടു.

കാണ്ഡഹാറിലെ സ്പിൻ ബോൽദാക് ജില്ലയിൽ നിലവിലെ സംഘർഷാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഡാനിഷ് സിദ്ധിഖി കൊല്ലപ്പെട്ടത്.

പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെ നുണ കൂമ്പാരങ്ങൾ അഴിച്ച് വിട്ട് രാജ്യത്തെ കലുഷിതമാക്കാൻ പ്രധാന പങ്ക് വഹിച്ച വ്യക്തിയായിരുന്നു ഡാനിഷ് സിദ്ദിഖി.

രണ്ടാം കൊവിഡ് തരംഗത്തിന്റെ പേരിൽ കോടിക്കണക്കിന് ഇന്ത്യക്കാരെ പേടിപ്പിച്ചും മോദി വിരുദ്ധത പറഞ്ഞും ഗംഗയിൽ മൃതദേഹങ്ങൾ ഒഴുകി നടുക്കുന്നുവെന്ന കള്ളകഥകൾ പ്രചരിപ്പിച്ചും കോവിഡിൽ കൊല്ലപ്പെട്ട മനുഷ്യരുടെ ചിതകൾ കൂട്ടത്തോടെ എരിക്കുന്നുവെന്ന് പറഞ്ഞ് നാട്ടുകാരുടെ വ്യാജ ചിത്രങ്ങൾ മെനയുന്നതിലും പ്രമുഖനായിരുന്നു ഇയാൾ

മ്യാൻമറിലെ 92 ബുദ്ധ സന്യാസിമാരെ ക്രൂരമായി കൊലപ്പെടുത്തിയ രോഹിങ്ക്യ ൻ തീവ്രവാദികളെ വെള്ളപൂശി ഇരവാദം
മുഴക്കി അവർക്ക് പൗരത്വം കൊടുക്കണമെന്ന് വാദിച്ചതിനാണ് ഇദ്ദേഹത്തിന് പുലിസ്റ്റർ സമ്മാനം കൊടുത്തത് എന്ന് ഓർക്കുക.

അതേസമയം ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടതിൽ താലിബാൻ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

ഡാനിഷി കൊല്ലപ്പെടാനിടയായ ഏറ്റുമുട്ടലിനെക്കുറിച്ച് ഞങ്ങൾക്ക് അറിയില്ല. അദ്ദേഹം എങ്ങനെയാണ് മരിച്ചതെന്നും അറിയില്ല എന്നാണ് താലിബാൻ വക്താവ് സാബിനുള്ള മുജാഹിദ് വ്യക്തമാക്കിയത്.

ആയിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കുന്ന താലിബാൻ ഡാനിഷ് കൊല്ലപ്പെട്ടതിൽ വേദനിക്കുന്നുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുണ്ടെങ്കിൽ ഡാനിഷ് താലിബാൻ തീവ്രവാദികൾക്ക് പ്രിയങ്കരനായിരുന്നു എന്നു തന്നെ വേണം കരുതാൻ. ഭാരതത്തിൽ അങ്ങോളമിങ്ങോളം കള്ളക്കഥകളും കള്ളഫോട്ടോഗ്രാഫ്സും പ്രചരിപ്പിച്ച് കലാപം അഴിച്ചുവിടാൻ മുഖ്യധാരയിൽ നിന്ന ഒരു തീവ്രവാദി തന്നെയാണ് ഡാനിഷ് എന്ന് ഒരു മടിയും കൂടാതെ തന്നെ പറയാൻ സാധിക്കും.

അങ്ങനെയൊരു തീവ്രവാദി കൊല്ലപ്പെട്ടതിൽ ദുഃഖമാചരിക്കാൻ ഒരു രാജ്യസ്നേഹിയും തയ്യാറാവുകയില്ല. തീവ്രവാദികളുടെ ഉറ്റതോഴനായ ഡാനിഷ് തീവ്രവാദികളുടെ കൈകൊണ്ട് തന്നെ മരിച്ചിട്ടുണ്ടെങ്കിൽ അതിനെയാണ് കർമ്മ ഈസ് എ ബൂമറാംഗ് എന്ന് പറയുന്നത്. കർമ്മഫലം അത് തിരിച്ചടിക്കുക തന്നെ ചെയ്യും എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles