Tuesday, September 22, 2026

കേരളം ആർക്കൊപ്പം? വിധി നിർണ്ണയിക്കാൻ മണിക്കൂറുകൾ; ബിജെപി നിർണ്ണായക ശക്തിയാകുമോ?

കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത് ബിജെപിയുടെ പ്രകടനത്തിലേക്കാണ്. കേവലം ഒരു മത്സരത്തിനപ്പുറം, കേരളത്തിൽ ഒരു ‘മൂന്നാം ശക്തി’ എന്ന നിലയിൽ നിർണ്ണായക സ്വാധീനമാകാൻ തങ്ങൾക്കു കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൻഡിഎ ക്യാമ്പ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി നടത്തിയ പ്രചാരണങ്ങൾ താഴെത്തട്ടിലുള്ള വോട്ടർമാരിൽ വലിയ ചലനമുണ്ടാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികൾ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാൻ കഴിഞ്ഞത് വോട്ട് വിഹിതം വർദ്ധിപ്പിക്കാൻ സഹായിക്കും.പരമ്പരാഗത വോട്ട് ബാങ്കുകളിൽ വിള്ളലുണ്ടാക്കാൻ ഇത്തവണ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഈഴവ വോട്ടുകളിലും ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിലും ഉണ്ടായ അനുകൂല തരംഗം ബിജെപിയുടെ വിജയസാധ്യത വർദ്ധിപ്പിക്കുന്നു.
ഇത്തവണ വോട്ട് വിഹിതം 20 ശതമാനത്തിന് മുകളിൽ എത്തിക്കുക എന്ന ലക്ഷ്യം ബിജെപി മുന്നോട്ട് വെക്കുന്നുണ്ട്.

ശക്തമായ ത്രികോണ മത്സരം നടന്ന പാലക്കാട് ബിജെപിക്ക് വലിയ വിജയപ്രതീക്ഷയുണ്ട്.സുരേഷ് ഗോപിയുടെ സാന്നിധ്യം തൃശ്ശൂർ മണ്ഡലത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ബിജെപിയുടെ കരുത്തുറ്റ കോട്ടയായ നേമം മണ്ഡലത്തിലും വിജയം നിലനിർത്താൻ കഴിയുമെന്ന് പാർട്ടി വിശ്വസിക്കുന്നു.
കേരളം ഒരു തൂക്കുസഭയിലേക്ക് നീങ്ങുകയാണെങ്കിൽ, ബിജെപി എടുക്കുന്ന നിലപാടുകൾ ഭരണരൂപീകരണത്തിൽ അതിനിർണ്ണായകമാകും. അങ്ങനെയെങ്കിൽ കേരള രാഷ്ട്രീയത്തിലെ ‘കിംഗ് മേക്കർ’ എന്ന പദവി ബിജെപിയെ തേടിയെത്തും.അടിയൊഴുക്കുകൾ ബിജെപിക്ക് അനുകൂലമാണെങ്കിൽ, കേരള നിയമസഭയിൽ ഇതുവരെ കാണാത്ത വിധത്തിലുള്ള വലിയൊരു രാഷ്ട്രീയ മാറ്റത്തിനാകും ഇന്ന് സംസ്ഥാനം സാക്ഷ്യം വഹിക്കുക.

Related Articles

Latest Articles