Sunday, October 18, 2026

നാല് സംസ്ഥാനങ്ങൾ… ഒരു കേന്ദ്രഭരണപ്രദേശം .. ജനവിധി ഇന്നറിയാം.. കേരളം ആർക്കൊപ്പം?

തിരുവനന്തപുരം : കേരളം ഉൾപ്പെടെയുള്ള നാല് സംസ്ഥാനങ്ങളിളെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലേയും നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരാൻ ഇനി നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ രാജ്യം ഉറ്റുനോക്കുന്നത് ജനവിധിയുടെ അന്തിമചിത്രത്തിലേക്ക്. കേരളത്തിന് പുറമെ പശ്ചിമ ബംഗാൾ, തമിഴ്‌നാട്, അസം എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണലും ഇന്ന് നടക്കും. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കുന്നതോടെ അടുത്ത അഞ്ച് വർഷം കേരളത്തെ ആര് നയിക്കണമെന്ന കാര്യത്തിൽ വ്യക്തമായ സൂചനകൾ ലഭ്യമാകും. നിലവിൽ കേരളത്തിലെ സ്ട്രോങ്ങ് റൂമുകൾ തുറന്നിട്ടുണ്ട്.

സംസ്ഥാന രാഷ്ട്രീയത്തിൽ മാത്രമല്ല, ദേശീയ രാഷ്ട്രീയത്തിലും വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ പോന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങൾ. മുന്നണികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും നിർണായകമായ ഈ പോരാട്ടത്തിൽ ഭരണത്തുടർച്ചയുണ്ടാകുമോ അതോ അട്ടിമറി വിജയങ്ങൾ സംഭവിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലുമുള്ള തത്സമയ വിവരങ്ങൾ തടസ്സമില്ലാതെ തത്ത്വമയി നെറ്റ്‌വർക്കിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നതാണ്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കർശനമായ സുരക്ഷാ സംവിധാനങ്ങളും ക്രമീകരണങ്ങളും ഇതിനോടകം തന്നെ പൂർത്തിയായിക്കഴിഞ്ഞു.

Related Articles

Latest Articles