Saturday, May 4, 2024
spot_img

വിഘ്‌നങ്ങൾ നീക്കുന്ന വിഘ്‌നേശ്വരൻ; ഹൈന്ദവ വിശ്വാസങ്ങളിലെ ഗണപതി ഭഗവാൻ ആരാണ്?അറിയേണ്ടതെല്ലാം

ഹൈന്ദവ വിശ്വാസങ്ങളിൽ വിഘ്‌നങ്ങൾ നീക്കുന്ന ഈശ്വരനാണ് വിഘ്‌നേശ്വരൻ അഥവാ ഗണപതി. പരമശിവന്റേയും പാർവതിദേവിയുടേയും ആദ്യപുത്രനാണ് മഹാ ഗണപതി. ബുദ്ധിയുടെയും സിദ്ധിയുടേയും ഇരിപ്പിടമായാണ് മഹാഗണപതിയെ കണക്കാക്കുന്നത്. ഹൈന്ദവ ദർശനത്തിലെ എല്ലാ രൂപങ്ങളേയും ദൈവങ്ങളേയും പോലെ തന്നെ ഗണപതിയുടെ രൂപത്തിനും അതിന്റേതായ ബിംബ കൽപ്പനകളുണ്ട്. മനുഷ്യ ശരീരവും ആനയുടെ തലയും നാലു കയ്യുകളുമുള്ളതായാണ് ഗണപതിയെ വർണ്ണിച്ചിരിയ്ക്കുന്നത്. എന്നാല്‍ രണ്ടു കൊമ്പുള്ളതില്‍ ഒരു കൊമ്പ് ഒടിഞ്ഞതായി പറഞ്ഞിരിയ്ക്കുന്നു.

ആധ്യാത്മിക മാർഗ്ഗത്തിലും ലോക വ്യവഹാരങ്ങളിലും ഉണ്ടാകുന്ന വിഘ്നങ്ങൾ ഗണപതിയുടെ അനുഗ്രഹം ലഭിച്ചാൽ ഇല്ലാതെയാകും എന്നാണ് വിശ്വാസം. എലിയാണ് അദ്ദേഹത്തിന്റെ വാഹനം. സംസ്കൃത സം‌യുക്തനാമമായ ഗണപതി, ഭൂതഗണങ്ങളെ കുറിക്കുന്ന ‘ഗണം’, നേതാവ് എന്നർത്ഥമുള്ള ‘അധിപതി’ എന്നീ വാക്കുകൾ ചേർന്നാണ് ഉണ്ടാകുന്നത്. പതി എന്ന വാക്കിനു പകരം സമാനാർത്ഥമുള്ള ‘ഈശൻ’ എന്ന പദമാകുമ്പോഴാണ് “ഗണേശന്‍” ആയി മാറുന്നത്.

Related Articles

Latest Articles