Friday, May 17, 2024
spot_img

പോപ്പുലർ ഫ്രണ്ട് നേതാവ് ടി എ അയ്യൂബിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് എൻ ഐ എ; വിവരം നൽകുന്നവർക്ക് 3 ലക്ഷം രൂപ പാരിതോഷികം

വൈപ്പിൻ എടവനക്കാട് പഞ്ചായത്തിലെ വാർഡ് രണ്ടിൽ സ്ഥിരതാമസകാരനായ പോപ്പുലർ ഫ്രണ്ട് നേതാവ് ടി എ അയ്യൂബിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് എൻ ഐ എ. ഇയാളെ കണ്ടുപിടിച്ചു കൊടുക്കുന്നവർക്കോ വ്യക്തമായ വിവരം നൽകുന്നവർക്കോ 3 ലക്ഷം രൂപ എൻ ഐ എ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സായുധ വിഭാഗം നേതാവാണ് അയ്യൂബെന്ന് എൻഐഎ അറിയിച്ചു.

കേരളത്തിലെ പിഎഫ്‌ഐ, അതിന്റെ ഭാരവാഹികള്‍, അംഗങ്ങള്‍.ബന്ധം എന്നിവയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് എറണാകുളം ജില്ലക്കാരനായ അയ്യൂബിനെ എൻ ഐ എ തിരയുന്നത്.

Related Articles

Latest Articles