Friday, May 31, 2024
spot_img

ആരാവും അടുത്ത സംസ്ഥാന പോലീസ് മേധാവി? ; പട്ടിക തയാറാക്കി സർക്കാർ

തിരുവനന്തപുരം : സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി സർക്കാർ. അഞ്ച് സീനിയർ ഐ.പി.എസ് ഉദ്യോഗസ്ഥരാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. എ.ഡി.ജി.പിമാരായ പദ്‌മകുമാർ, ഷേക്ക് ദർവേഷ് സാഹിബ്, ടി.കെ.വിനോദ്‌കുമാർ, സഞ്ജീവ് പട്‌ജോഷി, യോഗേഷ് ഗുപ്‌ത എന്നിവരുടെ പേരുകളടങ്ങിയ പട്ടിക യു.പി.എസ്‌.സിക്ക് കൈമാറും.

അനിൽകാന്താണ് നിലവിലെ സംസ്ഥാന പോലീസ് മേധാവി. ജൂൺ 30നാണ് ഇദ്ദേഹം സ്ഥാനത്തിൽ നിന്നും വിരമിക്കുക. ഇദ്ദേഹത്തിന്റെ ഒഴിവിലേക്കാണ് പുതിയ നിയമനം.

Related Articles

Latest Articles