കണ്ണൂർ : സംസ്‌ഥാനത്തെ ഹോട്ടലുകളിൽ വ്യാപകമായി പരിശോധന തുടരുന്നു. കണ്ണൂരിൽ 58 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പലയിടത്തുനിന്നും പുഴുവരിക്കുന്ന രീതിയിലുള്ള ഭക്ഷണമാണ് പിടിച്ചത്.പിടിച്ചെടുത്തതിൽ കൂടുതലും ചിക്കൻ വിഭവങ്ങളാണ് . ഏഴ് സ്‌ക്വഡുകളായി തിരിഞ്ഞായിരുന്നു പരിശോധന നടത്തിയത്.
കണ്ണൂർ കോർപ്പറേഷൻ നടത്തിയ പരിശോധനയിലാണ് പുഴുവരിച്ച നിലയിലുള്ള ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തത് . ഒരു മുന്നറിയിപ്പും നൽകാതെ വളരെ തന്ത്രപരമായാണ് പരിശോധനക്കെത്തിയത്.
പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകൾക്ക് സ്ഥാപനം ഉടൻ തന്നെ അടച്ചു പൂട്ടാനുള്ള ഉത്തരവ് നൽകിയിട്ടുണ്ട്.

