കൊച്ചി : എറണാകുളത്ത് രണ്ടിടത്ത് ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. പെരുമ്പാവൂർ എംസി റോഡിൽ സ്വകാര്യ സ്ഥാപനത്തിന്റെ ബസിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിലാണ് പെരുമ്പാവൂർ തുരുത്തിപ്പിള്ളി സ്വദേശി സ്റ്റാലിൻ എന്ന യുവാവാണ് മരിച്ചത്. ബൈക്കിൽ സ്റ്റാലിനൊപ്പം സഞ്ചരിച്ചിരുന്ന സുഹൃത്ത് ബേസിൽ ടോമിനെ ഗുരുതര പരിക്കുകളോടെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴ ഡെന്റൽ കെയർ സ്ഥാപനത്തിന്റെ സ്വകാര്യ ബസ് ജീവനക്കാരെ കൊണ്ടുവിടുന്നതിനായി പെരുമ്പാവൂരിലേക്ക് വന്നപ്പോഴാണ് എതിരെ നിന്ന് വന്ന ബൈക്ക് ഇടിച്ചത്.
അതേസമയം എറണാകുളം തൃപ്പൂണിത്തുറ എസ് എം ജംഗ്ഷനിൽ സമാനമായ രീതിയിൽ മറ്റൊരു അപകടം ഉണ്ടായത്. ബസിനടിയിൽപ്പെട്ട് ഇരു ചക്രവാഹനയാത്രക്കാരൻ മരിച്ചു. പുത്തൻ കുരിശു സ്വദേശി ശ്രേയസാണ് മരിച്ചത്. കെഎസ്ആർടിസി ബസ് മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസിനടിയിലേക്ക് വീഴുകയായിരുന്നു.

