Saturday, May 18, 2024
spot_img

ശ്രീലങ്കയിൽ വ്യാപക അക്രമം; രാജിവെച്ച പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ വീടിന് അക്രമികൾ തീയിട്ടു

രാജിവെച്ച പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ വീടിന് തീയിട്ട് പ്രതിഷേധക്കാർ. റെനിൽ വിക്രമസിംഗെയുടെ സ്വകാര്യ വീടിന് തീയിട്ടതായി വയർ ന്യൂസാണ് റിപ്പോർട്ട് ചെയ്യുന്നത്. റെനിൽ വിക്രമസിംഗെയുടെ വീട്ടിലേക്ക് നടത്തിയ മാർച്ചിന് നേരെ ലങ്കാ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ വസതിയിൽ ആളുകൾ അതിക്രമിച്ച് കയറി തീയിടുകയായിരുന്നു.

റെനിൽ രാജിവെച്ചതിന് പിന്നാലെയാണ് പ്രതിഷേധക്കാരുടെ നീക്കം. ട്വിറ്ററിലൂടെയാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. എല്ലാ ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും സർക്കാരിന്റെ തുടർച്ച ഉറപ്പാക്കാനും പാർട്ടി നേതാക്കളുടെ അഭ്യർത്ഥന പരിഗണിച്ച് ഒരു സർവകക്ഷി സർക്കാർ ഉണ്ടാക്കുമെന്നും അതിനായി താൻ രാജിവെക്കുന്നു എന്നുമാണ് റനിൽ വിക്രമസിംഗെ ട്വീറ്റ് ചെയ്തത്.

Related Articles

Latest Articles