മുംബൈ: ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്ന് ആറു മക്കളേയും മാതാവ് കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയെന്ന് പോലീസ്. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ ഖാരാവല്ലി മഹാഡിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. മരിച്ച ആറു മക്കളില്‍ അഞ്ചു പേരും പെണ്‍കുട്ടികളാണെന്ന് പോലീസ് പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം നടന്നത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്
30 വയസ്സുകാരിയായ സ്ത്രീയാണു ഈ കൃത്യം നടത്തിയത്. ഇവരുടെ 18 മാസം മുതല്‍ 10 വയസ്സുവരെ പ്രായമുള്ള കുട്ടികളാണു മരിച്ചത്.
തലസ്ഥാന നഗരമായ മുംബൈയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയാണു കുറ്റകൃത്യം നടന്ന പ്രദേശം. ഭര്‍ത്താവിന്റെ വീട്ടുകാര്‍ മര്‍ദിച്ചതിനെ തുടര്‍ന്നുള്ള ദേഷ്യത്തിലാണ് യുവതി ഇത്തരമൊരു ക്രൂരകൃത്യം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം.

