Friday, May 17, 2024
spot_img

തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പിനിടെ മദ്യപിച്ചെത്തിയ പ്രിസൈഡിംഗ് ഓഫിസര്‍ പോലീസ് കസ്റ്റഡിയിൽ

എറണാകുളം: തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പിനിടെ മദ്യപിച്ചെത്തിയ പ്രിസൈഡിംഗ് ഓഫിസര്‍ പൊലീസ് പിടിയില്‍. മരോട്ടിച്ചുവടിലെ സെന്റ് ജോര്‍ജ് സ്‌കൂളിലെ പ്രിസൈഡിങ് ഓഫിസര്‍ പി. വര്‍ഗീസിനെയാണ് പിടികൂടിയത്. ഇയാള്‍ക്ക് പകരം മറ്റൊരു പ്രിസൈഡിംഗ് ഓഫിസറെ ചുമതലപ്പെടുത്തിയിട്ടുണ്ട് .

പ്രിസൈഡിങ് ഓഫിസര്‍ മദ്യപിച്ച് എത്തിയെന്ന ജനങ്ങളുടെ പരാതിയെത്തുടർന്നാണ് പൊലീസിന്റെ നടപടി. ഇയാളെ സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. വര്‍ഗീസിനെതിരെ നടപടിയിലേക്ക് കടക്കും. വിഷയത്തിലെ റിപ്പോര്‍ട്ട് പൊലീസ് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും

Related Articles

Latest Articles