പത്തനംതിട്ട: ഭർത്താവിന്റെ അമിത മദ്യപാനത്തെ തുടർന്ന് ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചു. നാരങ്ങാനം കണമുക്ക് സ്വദേശി പ്രേം കുമാറിന്റെ ഭാര്യ രാജിയാണ് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഇത് കണ്ട രാജിയുടെ ഭർത്താവ് ഉടൻ തന്നെ ഇവരെ രക്ഷിക്കാൻ ശ്രമിച്ചു. രക്ഷാപ്രവർത്തനത്തിനിടെ ഭർത്താവ് പ്രേം കുമാറിനും പൊള്ളലേറ്റു.
ഗുരുതരമായി പരിക്കേറ്റ ഇരുവരും ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ആറന്മുള പോലീസ് കേസെടുത്തു. പ്രേം കുമാറിന്റെ അമിത മദ്യാപനത്തെ തുടർന്നാണ് രാജി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് രാജിയുടെയും പ്രേം കുമാറിന്റെയും മക്കൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
സംഭവത്തിൽ അന്വേഷണം നടത്തുകയാണന്നും ശാസ്ത്രീയ പരിശോധനകൾ നടത്തുമെന്നും ആറന്മുള പോലീസ് പറഞ്ഞു.

