Thursday, December 18, 2025

മൊബൈല്‍ തിരികെ നല്‍കിയില്ല; ഭര്‍ത്താവിന്‍റെ ചുണ്ട് അരിവാൾ കൊണ്ട് മുറിച്ചെടുത്ത് ഭാര്യ

മുംബൈ: മൊബൈല്‍ തിരികെ നല്‍കാത്തതിനെ തുടര്‍ന്ന്‌ ഭാര്യ ഭര്‍ത്താവിന്റെ ചുണ്ട് മുറിച്ചെടുത്തു. ഖേംരാജ് ബാബുറാവു മുള്‍ (40) എന്നയാളുടെ ചുണ്ടാണ് ഭാര്യ മുറിച്ചെടുത്തത്. മഹാരാഷ്ട്രയിലെ ഭണ്ഡാരയിലെ മസാലിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

ഫോണ്‍ കേടായതിനെ തുടര്‍ന്നാണ് ഇയാള്‍ ഭാര്യയുടെ ഫോണെടുത്തത്. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞിട്ടും ഫോണ്‍ തിരികെ നല്‍കിയില്ല. ഇതിനെച്ചൊല്ലി ഇരുവരും വ്യാഴാഴ്ച തര്‍ക്കമുണ്ടായി. തര്‍ക്കം രൂക്ഷമായതോടെ ഭാര്യ അരിവാള്‍ എടുത്ത് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഖേംരാജിന്റെ ചുണ്ടുകള്‍ മുറിഞ്ഞുപോയി. ലഖണ്ഡൂരിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണ് ഖേംരാജ്. സംഭവത്തില്‍ യുവതിക്കെതിരെ പൊലീസ് കേസ്.

Related Articles

Latest Articles