Thursday, May 2, 2024
spot_img

ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചണിന് മറുപടിയോ ദി ഗ്രേറ്റ് ഇന്ത്യൻ മലബാർ കിച്ചൺ ? എല്ലാ ഹൈന്ദവ വിശ്വാസികളും കാണേണ്ട വെബ് സീരീസ്

51-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ആണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. അത് പിന്നെ സ്വാഭാവികം.. ആണ്‍കോയ്മയുടെ നിര്‍ദയമായ അധികാരപ്രയോഗങ്ങളെ ഒരു പെണ്‍കുട്ടിയുടെ ദൈനംദിന ജീവിതാനുഭവങ്ങളിലൂടെ അതിസൂക്ഷമമായി അടയാളപ്പെടുത്തിയ ചിത്രമാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണെന്ന് ജൂറി അഭിപ്രായപ്പെട്ടത്.. എന്തരോ എന്തോ..

ഹൈന്ദവ വിശ്വാസങ്ങളെയും ആചാരനുഷ്ടാനങ്ങളെയും മനപ്പൂർവം അപമാനിച്ച സിനിമയായിരുന്നു ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ…ആചാരനുഷ്ടാനങ്ങളെ നികൃഷ്ടമായി അവതരിപ്പിക്കുക എന്നത് ഒരു ബിസിനസ് ബുദ്ധിയായി രുന്നു…കൂടുതൽ പേർ ചേർന്ന് മത്സരബുദ്ധിയോടെ അത് വിജയിപ്പിച്ചു…നമ്മൾ കുറച്ച് പേര് (വിശ്വാസികൾ) വിഷമിച്ചു…

എന്നാൽ ഇപ്പൊ ദാ ആ സിനിമക്കെതിരെ ഒരു വെബ് സീരീസ് വന്നിരിക്കുന്നു… ദി ഗ്രേറ്റ് ഇന്ത്യൻ മലബാർ കിച്ചൻ.
വെബ് സീരീസിന്റെ കൂടുതൽ വിശേഷങ്ങൾ തത്വമായി ന്യൂസ്സിനോട് പങ്കു വെയ്ക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ സുനിൽ നന്നമ്പ്ര

ഇക്കഴിഞ്ഞ ഒക്ടോബര് 14 ഇന്നായിരുന്നു വെബ് സീരിസിന്റെ റിലീസ്.
ഓരോ വിശ്വാസിയും കാണേണ്ട വെബ് സീരീസ് ആണ് ഇത്.. ,വിജയിപ്പിക്കേണ്ടതും..

Related Articles

Latest Articles