Wednesday, September 23, 2026

ഭർത്താവും മക്കളും വേണ്ട: പ്രായപൂർത്തിയാകാത്ത മക്കളെ ഭര്‍ത്താവിന്റെ അമ്മയെ ഏല്‍പ്പിച്ച ശേഷം കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിടിയിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത മക്കളെ ഭർത്താവിന്റെ അടുത്ത് ഏൽപ്പിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും പിടിയിൽ. വിളവൂർക്കലിൽ വാടകയ്‌ക്ക് താമസിക്കുന്ന ലക്ഷ്മി (31), വിളവൂർക്കൽ ഈഴക്കോട് മഞ്ജുഭവനിൽ എം മനോജ് (36) എന്നിവരാണ് മലയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തത്.

മനോജ് വിവാഹിതനും ഒരു കുഞ്ഞിന്റെ പിതാവുമാണ്. അടുത്തിടെ ഇയാൾ വിവാഹമോചിതനായിരുന്നു. ലക്ഷ്മിയുടെ ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവരെയും കസ്റ്റഡിയിലെടുത്ത പൊലീസിനോട് കാമുകനോടൊപ്പം പോകാനാണ് താത്പര്യമെന്ന് യുവതി പറഞ്ഞു. മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയാണ് ലക്ഷ്മി. രണ്ട് കുഞ്ഞുങ്ങളെ ഭർത്താവിന്റെ അമ്മയെ എല്പിച്ച ശേഷമാണ് ലക്ഷ്മി ഇളയ കുഞ്ഞുമായി കാമുകനോടൊപ്പം മുങ്ങിയത്. പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് പോയതിന് ലക്ഷ്മിക്കെതിരെ പോലീസ് കേസെടുത്തു.

Related Articles

Latest Articles