Friday, October 2, 2026

ടി20യിൽ നിർണായക മാറ്റവുമായി ഐസിസി: കുറഞ്ഞ ഓവർ നിരക്കിന് ഇനി ബൗണ്ടറിയിൽ ഒരു ഫീൽഡർ കുറയും; മാറ്റങ്ങൾ ഇങ്ങനെ

ദുബായ്: ട്വന്റി 20 ക്രിക്കറ്റില്‍ പുതിയ പരിഷ്‌കാരത്തിന് ഉത്തരവിറക്കി അന്താരാഷട്ര ക്രിക്കറ്റ് കൗണ്‍സില്‍. സ്ലോ ഓവര്‍ റേറ്റും ഡ്രിങ്ക്സ് ബ്രേക്കും അടക്കമുള്ള പുതിയ സംവിധാനങ്ങളാണ് ഐസിസി അവതരിപ്പിക്കാന്‍ പോകുന്നത്.

ഇന്നിങ്സിലെ കുറഞ്ഞ ഓവർ നിരക്കിന് ഇനിമുതൽ 30 യാർഡ് സർക്കിളിനു പുറത്ത് ഒരു ഫീൽഡറെ കുറയ്ക്കും. മത്സരം തീരുന്നതുവരെ അനുവദനീയമായ ഫീൽഡർമാരുടെ എണ്ണത്തിൽ ഒരാൾ കുറവിലെ ഫീൽഡ് ചെയ്യാൻ അനുവദിക്കൂ. ടി20 മത്സരങ്ങളിൽ ഈ മാസം മുതൽ പുതിയ മാറ്റം നടപ്പിലാക്കും. നായകന്മാര്‍ ഓവര്‍ നിരക്കിനെ കുറിച്ച് കൂടുതല്‍ ബോധവാന്‍ന്മാരാകും എന്നാണ് ഐസിസി കണക്കുകൂട്ടുന്നത്. ഇതോടൊപ്പം പിഴ ശിക്ഷയും തുടരും.

അതുപോലെ വെള്ളം കുടിയ്ക്കായുള്ള ഇടവേള 10-ാം ഓവറില്‍ അനുവദിക്കും. രണ്ട് മിനുട്ടും 30 സെക്കന്‍ഡുമാണ് ഐസിസി നിശ്ചയിച്ചിരിക്കുന്ന വെള്ളം കുടി ഇടവേള. ഈ മാസം 16ന് ആരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസ്- അയര്‍ലന്‍ഡ് പരമ്പരയോടെ പുതിയ നിയമം നടപ്പിലാക്കും.ജനുവരി 16ന് ജമൈക്കയിലെ സബീനാപാര്‍ക്കില്‍ നടക്കുന്ന വെസ്റ്റിന്‍ഡീസ്- അയര്‍ലന്‍ഡ് മത്സരത്തിലാകും പുതിയ നിയമങ്ങള്‍ ആദ്യം പരീക്ഷിക്കുക.

Related Articles

Latest Articles