Friday, May 3, 2024
spot_img

സ്ത്രീധനം കിട്ടിയില്ല; മകന്റെ ഭാര്യയെയും ഒരുവയസുള്ള കുഞ്ഞിനെയും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി, കുഞ്ഞ് മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ 21കാരി ചികിത്സയിൽ

കുമളി: സ്ത്രീധനം കിട്ടാത്തതിന്റെ പേരിൽ ഒരു വയസുള്ള കുഞ്ഞിനെ തീവെച്ച് കൊലപ്പെടുത്തി. കൂലിത്തൊഴിലാളിയായ തേവൻപെട്ടി സ്വദേശി പെരിയ കറുപ്പനാണ് മകൻ അരുൺ പാണ്ട്യന്റെ ഭാര്യ സുഖപ്രിയ (21), മകൻ ഒരു വയസ്സുള്ള യാഗിദ് എന്നിവരെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. തേനി ജില്ലയിലെ കമ്പത്തിന് സമീപമുള്ള നാരായണ തേവൻപെട്ടിയിലാണ് ദാരുണ സംഭവം നടന്നത്.

അരുൺ പാണ്ഡ്യന്റെ ഒരു വയസുള്ള മകൻ യാ​ഗിദാണ് കൊല്ലപ്പെട്ടത്. ഗുരുതര പൊള്ളലേറ്റ അമ്മ സുഖപ്രിയ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതുകണ്ട് വന്ന അയൽവാസികൾ ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിക്കുകയായിരുന്നു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പെരിയ കറുപ്പൻ, ഭാര്യ ഒച്ചമ്മാൾ, ഇവരുടെ രണ്ട് മക്കൾ എന്നിവരെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. മദ്യലഹരിയിലാണ് കറുപ്പൻ ക്രൂരത ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം.

Related Articles

Latest Articles