Wednesday, October 21, 2026

മു​ള്ള​ന്‍​പ​ന്നി​യെ വെ​ടി​വെ​ച്ച്‌ കൊ​ന്ന കേസ്; അ​ഞ്ച് യു​വാ​ക്ക​ൾ അറസ്റ്റിൽ

ഷൊ​ര്‍​ണൂ​ര്‍: കാ​ട്ടി​ല്‍ ക​യ​റി മു​ള്ള​ന്‍​പ​ന്നി​യെ വെ​ടി​വെ​ച്ച്‌ കൊ​ന്ന കേസിൽ അ​ഞ്ച് യു​വാ​ക്ക​ൾ അറസ്റ്റിൽ. ച​ള​വ​റ പഞ്ചാ​യ​ത്തി​ലെ ചെമ്പരത്തി മ​ല​യി​ല്‍ നാ​യാ​ട്ട് ന​ട​ത്തി​യ​ അ​ഞ്ച് യു​വാ​ക്കളെയാണ് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പി​ടി​കൂ​ടി​യ​ത്. ര​ണ്ട് തോ​ക്ക്, മു​ള്ള​ന്‍​പ​ന്നി​യു​ടെ ജ​ഡം, ജീപ്പ് എ​ന്നി​വ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

പെ​രി​ന്ത​ല്‍​മ​ണ്ണ ആ​ന​മ​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ ചോ​ല​ക്ക​ല്‍​തൊ​ടി അ​ഷ്റ​ഫ് അ​ലി (41), ആ​ലി​പ്പറമ്പ് വാ​ഴേ​ങ്ക​ട ചെ​മ്മം​കു​ഴി മു​ഹ​മ്മ​ദ് സാ​ജി​ദ് (30), താ​ഴേ​ക്കോ​ട് ചോ​ല​ക്ക​ല്‍​തൊ​ടി ഹൈ​ദ​രാ​ലി (41), താ​ഴേ​ക്കോ​ട് ആ​നി​ക്കാ​ട്ടി​ല്‍ മു​ഹ​മ്മ​ദ് (41), തൃ​ക്ക​ടീ​രി കു​റ്റി​ക്കോ​ട് വ​ള​യ​ങ്ങാ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ല്‍ (22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​വ​ര്‍ പ​ല​ത​വ​ണ​ ഇ​വി​ടെ​യെ​ത്തി നാ​യാ​ട്ട് ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ്​ ചെ​യ്ത് ജ​യി​ലി​ലേ​ക്ക്​ അ​യ​ച്ചു.

Related Articles

Latest Articles