Wild attack!; The young woman died in front of her husband
തിരുവനന്തപുരം: ഭര്‍ത്താവിന്‍റെ കൺ മുന്നില്‍ വച്ച് കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിയായ യുവതിക്ക് ദാരുണാന്ത്യം.കേരള തമിഴ്നാട് അതിർത്തിയിൽ കന്യാകുമാരി ജില്ലയുടെ ഭാഗമായ കടുക്കറക്ക് സമീപം ചിറ്റാർ ആണ് സംഭവം.ചിറ്റാർ സ്വദേശിനി ജ്ഞാനവതി(48)യാണ് ആനയുടെ അക്രമണത്തിൽ കൊല്ലപ്പെട്ടത്.
രാവിലെ 11 മണിയോടെ സർക്കാർ നിയന്ത്രണത്തിലുള്ള റബ്ബർ തോട്ടത്തിൽ ആണ് സംഭവം. റബർ പാൽ എടുക്കവെയാണ് തൊഴിലാളികൾ കുട്ടിയോടൊപ്പം നിന്ന പിടിയാനയുടെ മുന്നിൽപ്പെടുന്നത്. ഇരുപതോളം തൊഴിലാളികളാണ് ഈ സമയം ഇവിടെ ജോലിയിൽ ഉണ്ടായിരുന്നത്. ഇവരെ കണ്ട ആന ചിന്നം വിളിച്ചുകൊണ്ട് തൊഴിലാളികൾക്ക് നേരെ അടുക്കുകയായിരുന്നു. ഇത് കണ്ട് തൊഴിലാളികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ ജ്ഞാനവതി ആനയുടെ മുന്നിൽപ്പെടുകയായിരുന്നു.
ഇത് കണ്ട ഭർത്താവ് മോഹൻദാസും സഹ തൊഴലാളികളും ബഹളം വച്ച് ആനയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും പരാജയപെട്ടു. ജ്ഞാനവതിയെ തുംബികയ്യിൽ ചുഴറ്റി നിലത്ത് എറിഞ്ഞ ശേഷം ചവിട്ടി കൊല്ലുകയായിരുന്നു. പ്രദേശത്തു കഴിഞ്ഞ കുറച്ച് നാളുകളായി കാട്ടാന ശല്യം ഉണ്ടെന്നും അധികൃതർ നടപടി സ്വീകരിക്കുന്നില്ല എന്ന ആക്ഷേപം തുടരുന്നതിനിടയിലാണ് സംഭവം. പരുക്കേറ്റ ജ്ഞാനവതി സംഭവസ്ഥലത്ത് മരിച്ചു. കടയാലൂമൂട് പൊലീസ് സംഭവസ്ഥലത്ത് എത്തി അന്വേഷണം നടത്തി.
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…