Thursday, May 23, 2024
spot_img

കാട്ടാന ആക്രമണം!;ഭര്‍ത്താവിന്‍റെ കൺ മുന്നിൽ യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ഭര്‍ത്താവിന്‍റെ കൺ മുന്നില്‍ വച്ച് കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിയായ യുവതിക്ക് ദാരുണാന്ത്യം.കേരള തമിഴ്നാട് അതിർത്തിയിൽ കന്യാകുമാരി ജില്ലയുടെ ഭാഗമായ കടുക്കറക്ക് സമീപം ചിറ്റാർ ആണ് സംഭവം.ചിറ്റാർ സ്വദേശിനി ജ്ഞാനവതി(48)യാണ് ആനയുടെ അക്രമണത്തിൽ കൊല്ലപ്പെട്ടത്.

രാവിലെ 11 മണിയോടെ സർക്കാർ നിയന്ത്രണത്തിലുള്ള റബ്ബർ തോട്ടത്തിൽ ആണ് സംഭവം. റബർ പാൽ എടുക്കവെയാണ് തൊഴിലാളികൾ കുട്ടിയോടൊപ്പം നിന്ന പിടിയാനയുടെ മുന്നിൽപ്പെടുന്നത്. ഇരുപതോളം തൊഴിലാളികളാണ് ഈ സമയം ഇവിടെ ജോലിയിൽ ഉണ്ടായിരുന്നത്. ഇവരെ കണ്ട ആന ചിന്നം വിളിച്ചുകൊണ്ട് തൊഴിലാളികൾക്ക് നേരെ അടുക്കുകയായിരുന്നു. ഇത് കണ്ട് തൊഴിലാളികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ ജ്ഞാനവതി ആനയുടെ മുന്നിൽപ്പെടുകയായിരുന്നു.

ഇത് കണ്ട ഭർത്താവ് മോഹൻദാസും സഹ തൊഴലാളികളും ബഹളം വച്ച് ആനയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും പരാജയപെട്ടു. ജ്ഞാനവതിയെ തുംബികയ്യിൽ ചുഴറ്റി നിലത്ത് എറിഞ്ഞ ശേഷം ചവിട്ടി കൊല്ലുകയായിരുന്നു. പ്രദേശത്തു കഴിഞ്ഞ കുറച്ച് നാളുകളായി കാട്ടാന ശല്യം ഉണ്ടെന്നും അധികൃതർ നടപടി സ്വീകരിക്കുന്നില്ല എന്ന ആക്ഷേപം തുടരുന്നതിനിടയിലാണ് സംഭവം. പരുക്കേറ്റ ജ്ഞാനവതി സംഭവസ്ഥലത്ത് മരിച്ചു. കടയാലൂമൂട് പൊലീസ് സംഭവസ്ഥലത്ത് എത്തി അന്വേഷണം നടത്തി.

Related Articles

Latest Articles