Sunday, December 28, 2025

കാട്ടുപോത്തിന്റെ പരാക്രമം; പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരുന്ന കാറും ഇരുചക്ര വാഹനങ്ങളും തകർത്തു

ഊട്ടി : ഊട്ടിക്ക് അടുത്ത് കോത്തഗിരിയിൽ കാട്ടുപോത്തിന്‍റെ ആക്രമണം. പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരുന്ന കാറും ഇരുചക്ര വാഹനങ്ങളും തകർത്തു. ഒന്നിലധികം കാട്ടുപോത്തുകൾ കൂട്ടത്തോടെ നഗരത്തിലേക്ക് ഇറങ്ങിയാണ് പരാക്രമം നടത്തിയത്.

രാത്രി സമയം ആയതിനാൽ ആളുകൾ പ്രദേശത്ത് അധികമായി ഉണ്ടായിരുന്നില്ല. പ്രദേശത്ത് കാട്ടുപോത്തുകൾ കൂട്ടത്തോടെ നഗരത്തിലേക്ക് ഇറങ്ങുന്നത് പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്. പ്രശ്നപരിഹാരത്തിനായി ഇടപെടുമെന്ന് ജില്ലാഭരണകൂടവും അറിയിച്ചു.

Related Articles

Latest Articles