Tuesday, December 16, 2025

സംസ്ഥാനത്ത് വീണ്ടും വില്ലനായി കാട്ടുപോത്ത്; ആക്രമണത്തിൽ കോതമംഗലത്ത് ഒരാൾക്ക് ഗുരുതര പരിക്ക്

കോതമംഗലം : പൂയംകുട്ടിയിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കുഞ്ചിപ്പാറയ്ക്കു സമീപം മഞ്ചപ്പാറയിലുണ്ടായ ആക്രമണത്തിലാണ് ഉറിയംകൊട്ടി ആദിവാസി കോളനിയിലെ വേലപ്പന് ഗുരുതരമായി പരിക്കേറ്റത്.

സംസ്ഥാനത്ത് നേരത്തെ കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്നു പേർ മരിച്ചിരുന്നു. കോട്ടയം എരുമേലി കണമലയിൽ 2 പേരും കൊല്ലം ആയൂരിൽ ഒരാളുമാണ് കൊല്ലപ്പെട്ടത്. കണമല അട്ടിവളവ് പ്ലാവനാക്കുഴി (പുന്നത്തുറ) തോമസ് ആന്റണി (63), പുറത്തേൽ ചാക്കോ (70), ആയൂർ പെരിങ്ങള്ളൂർ കൊടിഞ്ഞൽ കുന്നുവിള വീട്ടിൽ സാമുവേൽ വർഗീസ് (രാജൻ–64) എന്നിവരാണു കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിൽ വന്യമൃഗ്യങ്ങൾ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. പലയിടങ്ങളിലും വലിയ തോതിലുള്ള പ്രതിഷേധമാണ് വനം വകുപ്പിനെതിരെ ഉയരുന്നത്.

Related Articles

Latest Articles