Tuesday, May 14, 2024
spot_img

മലമ്പുഴ അകമലവാരത്ത് കാട്ടാനക്കൂട്ടത്തിലെ പിടിയാന ചരിഞ്ഞ നിലയിൽ; ജഡത്തിന് 2 ദിവസത്തെ പഴക്കം

പാലക്കാട് : മലമ്പുഴ അകമലവാരത്ത് കാട്ടാന ചരിഞ്ഞ നിലയിൽ.മാന്തുരുത്തി കോഴിമലയ്ക്ക് സമീപമാണ് സംഭവം. പിടിയാനയാണ് ചരിഞ്ഞിരിക്കുന്നത്. ആനയുടെ മൃതദേഹത്തിന് 2 ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മലമ്പുഴ ഡാമിനോട് ചേര്‍ന്ന പ്രദേശത്ത് ഒരു ആനക്കൂട്ടം നിലയുറപ്പിച്ചിരുന്നു. ഇക്കൂട്ടത്തിലെ പിടിയാനയാണിതെന്നാണ് കരുതപ്പെടുന്നത്. സംഭവത്തെത്തുടർന്ന് വാളയാർ റേഞ്ച് വനപാലക സംഘം സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു.

Related Articles

Latest Articles