മാഡ്രിഡ് : സ്പാനിഷ് ഫുട്ബോൾ താരം ജെറാഡ് പിക്വെയുടെ കാമുകി ക്ലാരാ ചിയയുമായി ബാർസിലോണയുടെ മുൻ പരിശീലകനും മാഞ്ചസ്റ്റർ സിറ്റിയുടെ നിലവിലെ പരിശീലകനുമായ പെപ് ഗാർഡിയോള രഹസ്യമായി ഡേറ്റിങ്ങിലാണെന്ന് സ്പാനിഷ് മാധ്യമങ്ങൾ. എന്നാൽ ഇക്കാര്യത്തിൽ പിക്വെയോ, ക്ലാര ചിയയോ ഇതുവരെയും പ്രതികരിച്ചിട്ടില്ല. പെപ് ഗാർഡിയോള പരിശീലകനായിരുന്ന കാലത്ത് ബാർസിലോണയുടെ പ്രതിരോധ താരമായിരുന്നു പിക്വെ.
ബാർസിലോണയ്ക്കായും സ്പെയിൻ ദേശീയ ടീമിനു വേണ്ടിയും എഴുന്നൂറിലേറെ മത്സരങ്ങളിൽ ബൂട്ട് കെട്ടിയ പിക്വെ, കഴിഞ്ഞ നവംബറിലാണു വിരമിക്കൽ പ്രഖ്യാപിച്ചത്. പോപ്പ് ഗായിക ഷക്കീറയുമായുള്ള 12 വർഷത്തോളം നീണ്ട ബന്ധം പിരിഞ്ഞ ശേഷമാണ് പിക്കേ ക്ലാര ചിയയുമായി അടുത്തത്. ക്ലാര ചിയയുമായുള്ള ബന്ധത്തെച്ചൊല്ലിയാണ് പിക്കേ ഷക്കീറയുമായി തെറ്റിയതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
2022 ജൂണിലാണു പിരിയുന്ന കാര്യം പിക്കേയും ഷക്കീറയും ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇവരുടെ മക്കൾ ഷക്കീറയ്ക്കൊപ്പമാണു കഴിയുന്നത്.

