Thursday, May 2, 2024
spot_img

ലണ്ടന് ഇന്ത്യൻ വംശജനായ ആദ്യ മേയർ ഉണ്ടാകുമോ ? മത്സരത്തിനൊരുങ്ങി തരുൺ ഗുലാത്തി

ലണ്ടൻ: അടുത്ത വർഷത്തെ ലണ്ടൻ മേയർ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ വംശജനായ തരുൺ ഗുലാത്തി. പാക്കിസ്ഥാൻ വംശജനും നിയുക്ത മേയറുമായ സാദിഖ് ഖാനാണ് തരുൺ ഗുലാത്തിയുടെ പ്രധാന എതിരാളി.

തരുൺ ​ഗുലാത്തി കഴിഞ്ഞ 20 വർഷമായി ലണ്ടനിലാണ് താമസിക്കുന്നത്. നിരവധി രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങൾ ഇവിടെ ജീവിക്കുകയാണ്. അവർക്കിടയിൽ നല്ല രീതിയിലുള്ള സഹകരണം വളർത്താൻ തനിക്ക് സാധിക്കുമെന്ന് തരുൺ ഗുലാത്തി വ്യക്തമാക്കി. 63 കാരനായ ഗുലാത്തിയ്‌ക്ക്, ലണ്ടൻ ന​ഗരത്തിലും ജനങ്ങളുടെ പുരോ​ഗതിയ്‌ക്കും വേണ്ടി നിരവധി വികസന പദ്ധതികൾ നടപ്പാക്കാൻ കഴിയുമെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നത്.

മേയർ സ്ഥാനത്തിനായി മൂന്നാം വട്ടം മത്സരത്തിനൊരുങ്ങുന്ന സാദിഖ് ഖാന് പ്രധാന വെല്ലുവിളി അൽട്രാ ലോ എമിഷൻ എന്ന നയമാണ്. നിർദ്ദേശങ്ങൽ പാലിക്കാതെ നിരത്തിൽ ഓടുന്ന വാഹനങ്ങൾ ദിവസവും 12.50 പൗണ്ട് നൽകണം എന്നതായിരുന്നു ഖാൻ നടപ്പാക്കിയ നയം. അതേസമയം, 2024 മാർച്ചിലാണ്‌ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 2024 മെയ് രണ്ടിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഗുലാത്തി സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് സാധ്യതയുള്ളത്.

Related Articles

Latest Articles