Sunday, May 19, 2024
spot_img

നിമിഷപ്രിയക്ക് നാട്ടിൽ എത്താൻ സാധിക്കുമോ ? ഹർജിപരിഗണിക്കണമെന്ന ആവശ്യവുമായി അമ്മ ഹൈക്കോടതിയിൽ

കാസർഗോഡ് :-യമൻപൗരനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന നിമിഷപ്രിയയെ കാണാൻ അനുമതി ലഭിക്കാൻ ‘അമ്മ ഹൈക്കോടതിയെ സമീപിച്ചു. നിമിഷയുടെ അമ്മയും മകളും ഉൾപ്പെടെ ആറുപേരാണ് യമനിലേക്ക് പോകാൻ അനുമതി തേടുന്നത്. കൊല്ലപ്പെട്ട കുടുംബത്തെ കണ്ടു മാപ്പ് നൽകാനുള്ള അപേക്ഷ നേരിട്ട് വാങ്ങി നിമിഷയെ മോചിപ്പിക്കാൻ വേണ്ടിയാണു ഇ ശ്രമം. ബ്ലഡ് മണിയായി ആവശ്യപ്പെട്ട തുക നൽകിയാൽ മാപ്പ് നല്കാമെന്നു കുടുംബം അറിയിച്ചിരുന്നു. എന്നാൽ യമൻ നിവാസികളുടെ എതിർപ്പിനെ തുടർന്ന് അത് നടപ്പിലാക്കാൻ സാധിച്ചില്ല . മകൾചെയ്ത ക്രൂരകൃത്യത്തെ മാന സിലാക്കുന്നു എന്നും എങ്കിലും മാപ്പ് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ‘അമ്മ പ്രേമകുമാരി ഇപ്പോൾ അവരെ സമീപിക്കാൻ പോകുന്നത്. അതിനായി യമനിൽ പോയി മകളെ കാണാനും കൊല്ലപ്പെട്ട യുവാവിന്റെ കുടുബത്തിനെ കാണാനുള്ള അനുമതിക്കാണ് ഇപ്പൊൾ ഹർജി നൽകിയത്

യമനിൽ നഴ്‌സായി ജോലിയിൽപ്രവേശിച്ച നിമിഷ യമൻ പൗരനുമായി ചേർന്ന് ഒരു ക്ലിനിക് നടത്തി വരുകയായിരുന്നു . തുടർന്ന് ഇവർക്കിടയിൽ തർക്കങ്ങളുണ്ടായി. തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെടുകയും, ശാരീരിക ഉപദ്രവങ്ങൾ ഏർപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിൽ കൊലപ്പെടുത്തി എന്നാണ് നിമിഷ മൊഴിനൽകിയത്. ക്രൂരമായി ഉപദ്രവിക്കുകയും പാസ്പോർട്ട് നശിപ്പിക്കുകയും ചെയ്തു .ഈ വൈരാഗ്യമാണ് നിമിഷയെ ഒരു കൊലപാതകിയാക്കി മാറ്റിയത്. കൊലപ്പെടുത്തിയ ശേഷം ശരീരം കഷണങ്ങളായി മുറിച്ചു വാട്ടർ ടാങ്കിൽ ഉപേക്ഷിക്കുകയായിരുന്നു. കൊല്ലപ്പെട്ടവ്യക്തിയുടെ കുടുംബം മാപ്പ് നൽകുകയും അവർ ആവശ്യപ്പെട്ട തുകനൽകുകയും ചെയ്താൽശിക്ഷ ഇളവ് നൽകാമെന്ന് കോടതി മുൻപ് തന്നെ വിവരം നൽകിയിരുന്നു. എന്നാൽ അതിനു ഇതുവരെ സാധിച്ചിട്ടില്ല .മരിച്ച യമൻ പൗരൻ തലാൽ അബ്ദുൽ മെഹ്ദിയുടെ കുടുബത്തിന്റെ മാപ്പ് എങ്ങനെ എങ്കിലും നേടിയെടുക്കാനാണ് ഇവർ ശ്രമിക്കുന്നത് ഇതിനു സാധിക്കാതെ സാഹചര്യത്തിലാണ് അമ്മ നിമിഷയെ കാണനായി ഹൈ കോടതിയിൽ ഹർജി നൽകിയത്.

Related Articles

Latest Articles