മുംബൈ: ശ്രീമദ് ഭഗവദ്ഗീത തന്നെ വളരെയധികം സ്വാധീനിച്ചുവെന്ന് ഹോളിവുഡ് താരം വില് സ്മിത്ത്. തന്റെ വരാനിരിക്കുന്ന ചിത്രമായ ‘ബ്രൈറ്റ്’ന്റെ പ്രമോഷനായി ഇന്ത്യയിലെത്തിയ അദ്ദേഹം കഴിഞ്ഞ ദിവസം മുംബൈയില് മാധ്യമപ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു. ഇത് മുംബൈയിലേക്കുള്ള തന്റെ മൂന്നാം സന്ദര്ശനമാണെന്നും അദ്ദേഹം പറഞ്ഞു.
ഭഗവദ്ഗീത 90% വായിച്ചിട്ടുണ്ടെന്നും അര്ജ്ജുനന് ഏറെ സ്വാധീനം ചെലുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെ ചരിത്രത്തെയും ഭഗവദ്ഗീതയും ഞാന് സ്നേഹിക്കുന്നു. ഈ രാജ്യത്ത് താമസിക്കാനും തനിക്ക് ആഗ്രഹമുണ്ടെന്ന് സ്മിത്ത് വ്യക്തമാക്കി. അടുത്ത് തന്നെ താന് ഋഷികേശ് സന്ദര്ശിക്കുമെന്നും ബോളിവുഡ് താരം പറഞ്ഞു.
ബോളിവുഡ് നടന് അക്ഷയ് കുമാറുമയുള്ള സൗഹൃദത്തെ കുറിച്ചും സ്മിത്ത് പറഞ്ഞു. കഴിഞ്ഞ സന്ദര്ശന വേളയില് അക്ഷയ് കുമാറുമൊത്താണ് താന് അത്താഴം കഴിച്ചതെന്നും ഇന്ത്യന് ഭക്ഷണം തനിക്ക് വളരെ ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടുതവണ ഓസ്കാര് നോമിനിയും ഗ്രാമി പുരസ്കാര ജേതാവുമാണ് വില് സ്മിത്ത്.
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…