Monday, June 17, 2024
spot_img

ആത്മീയതയുടെ നിറവ് തേടി ഹോളിവുഡ് നടൻ വിൽ സ്മിത്ത് ഗംഗാ തീരത്ത്; സോഷ്യൽ മീഡിയയിൽ കൈയടി നേടി ചിത്രങ്ങൾ

ആത്മീയതയുടെ പുണ്യം തേടി പ്രശസ്ത ഹോളീവുഡ് നടന്‍ വില്‍ സ്മിത്ത് ഇന്ത്യ സന്ദർശിച്ച ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നു. പ്രസിദ്ധ ഹിന്ദു തീര്‍ത്ഥാടന കേന്ദ്രമായ ഹരിദ്വാര്‍ സന്ദര്‍ശിച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൈയടി നേടിക്കൊണ്ടിരിക്കുന്നത്. ഗംഗാ ആരതിയിൽ പങ്കെടുത്ത ചിത്രങ്ങളും വിഡിയോയുമാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ തന്നെ തന്നെ തിരിച്ചറിയാൻ ഇന്ത്യൻ സന്ദർശനം അദ്ദേഹത്തെ സഹായിച്ചുവെന്നും ചിത്രങ്ങൾ പങ്കുവെച്ചതോടൊപ്പം അദ്ദേഹം കൂട്ടിച്ചേർത്തു. 2018 ലാണ് നടന്‍ വില്‍ സ്മിത്ത് അവസാനമായി ഇന്ത്യ സന്ദർശിച്ചത്. ഇതിന്റെ ഓർമകളും വിശേഷങ്ങളുമാണ് കഴിഞ്ഞദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

അനുഭവത്തിങ്ങളിലൂടെയാണ് ദൈവം ഒരോന്നും പഠിപ്പിക്കുന്നത് എന്ന മുത്തശ്ശിയുടെ വാക്കുകൾ കേട്ടാണ് ലോകത്തെ വിവിധ സംസ്ക്കാരങ്ങള്‍ പഠിക്കുന്നതിന്‍റെ ഭാഗമായി ഒരാഴ്ച നീളുന്ന ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയതെന്ന് ചിത്രങ്ങൾക്കൊപ്പം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഒരു ചെറു പുഞ്ചിരിയോടെയുള്ള ചന്ദനക്കുറി അണിഞ്ഞ ഹോളീവുഡ് നടന്റെ പ്രസന്നമായ മുഖമാണ് ചിത്രങ്ങളിൽ മുഴുവൻ കാണാൻ സാധിക്കുന്നത്.

അതേസമയം ഇന്ത്യൻ സന്ദർശനത്തിനിടെ ടൈഗര്‍ ഷറോഫ് അഭിനയിക്കുന്ന ‘സ്റ്റുഡന്റ് ഓഫ് ദി ഇയര്‍’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ സെറ്റില്‍ വില്‍ സ്മിത്ത് എത്തിയതോടെ ബോളിവുഡിലേക്കെന്ന സൂചനകളും പുറത്ത് വന്നിരുന്നു. കരണ്‍ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്നതാണ് ചിത്രം.

ചിത്രത്തിന്റെ സെറ്റില്‍ നിന്ന് വില്‍ സ്മിത്ത് കരണ്‍ ജോഹറിന്റെ കോഫീ വിത്ത് കരണ്‍ എന്ന പരിപാടിയില്‍ രണ്‍വീര്‍ സിംഗിനൊപ്പം പങ്കെടുക്കുകയും ചെയ്തു. ഇതോടെയാണ് വില്‍ സ്മിത്ത് ഇന്ത്യന്‍ സിനിമയിലേക്കെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ ഇടയാക്കിയത്. വില്‍ സ്മിത്തും തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഇന്ത്യയിലെത്തിയ ചിത്രം പോസ്റ്റ് ചെയ്തിരുന്നു.

Related Articles

Latest Articles