Saturday, May 11, 2024
spot_img

ഇ പി ജയരാജിനെതിരെ കർശന നടപടിയുണ്ടാകുമോ? സിപിഎം സെക്രട്ടേറിയറ്റ് യോഗം നാളെ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ ചേരും. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രാഥമിക വിശകലനമാണ് യോഗത്തിന്റെ മുഖ്യ അജണ്ട. കൂടാതെ ഇപി ജയരാജന്‍ – പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ച വിവാദം കത്തിനില്‍ക്കുന്നതിനിടെയാണ് സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്. അതുകൊണ്ടുതന്നെ വിവാദം സെക്രട്ടേറിയറ്റ് യോഗത്തില്‍ ചര്‍ച്ചയായേക്കും.

ഇപി- ജാവദേക്കർ വിവാദം കത്തിയതോടെ, സിപിഎം പ്രതിരോധത്തിലായിരുന്നു. കൂടിക്കാഴ്ച നടത്തിയതായി വെള്ളിയാഴ്ച ഇപി ജയരാജന്‍ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജാവദേക്കർ അപ്രതീക്ഷിതമായി മകന്റെ ഫ്‌ലാറ്റിലേക്ക് വരികയായിരുന്നുവെന്നും രാഷ്‌ട്രീയം ചര്‍ച്ചയായില്ലെന്നുമാണ് ഇപിയുടെ വിശദീകരണം.

നേരത്തെ കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരം ഇടതും ബിജെപിയും തമ്മിലാണ്, ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍ മികച്ചവരാണ് തുടങ്ങിയ ഇപിയുടെ വാക്കുകൾ വിവാദമായിരുന്നു. ഈ വിവാദം കെട്ടടങ്ങും മുമ്പാണ് ജാവദേക്കറുമായുള്ള കൂടിക്കാഴ്തയും അടുത്ത ‘പണി’യായിരിക്കുന്നത്.

Related Articles

Latest Articles