Saturday, January 3, 2026

സ്കൂട്ടർ യാത്രക്കാരിയെ റോഡിൽ ഇടിച്ചുവീഴ്ത്തിയ ശേഷം കഴുത്തില്‍ പിടിച്ച്‌ ശ്വാസംമുട്ടിച്ചു; പോലീസിനു മുന്നിൽ വിവസ്ത്രയായി പ്രതിഷേധം

തൃശൂർ: സ്‌കൂട്ടര്‍ യാത്രക്കാരിയെ നടുറോഡില്‍ ഇടിച്ചുവീഴ്ത്തിയ ശേഷം മര്‍ദ്ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്ത സംഭവത്തില്‍ സ്ത്രീ പിടിയിൽ. അങ്കമാലി പാറക്കടവ് വട്ടപറമ്പ് കരയില്‍ പൊന്നാടത്ത് വീട്ടില്‍ കൊച്ചുത്രേസ്യ എന്ന സിപ്‌സിയാണ് (48) അറസ്റ്റിലായത്. അങ്കമാലി ടി.ബി. ജംഗ്ഷനില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സിപ്‌സി മുന്നില്‍ മറ്റൊരു സ്‌കൂട്ടറില്‍ യാത്രചെയ്ത 20കാരിയെ ഇടിച്ചിടുകയായിരുന്നു.

തനിക്ക് കടന്നു പോകാന്‍ സൈഡ് നല്‍കിയില്ല എന്നാരോപിച്ച്‌ ചീത്തവിളിക്കുകയും യുവതിയെ ആക്രമിക്കുകയായിരുന്നു. യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും കഴുത്തില്‍ പിടിച്ച്‌ ശ്വാസംമുട്ടിക്കുകയും ചെയ്തശേഷം യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു. സംഭവം കണ്ട നാട്ടുകാര്‍ ഉടന്‍തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്ത് വാഹനം കസ്റ്റഡിയിലെടുത്തു. എന്നാൽ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച സിപ്‌സി സ്വയം വസ്ത്രം വലിച്ചുകീറി സ്റ്റേഷനിൽ ബഹളംവെച്ചു.

പൊലീസുകാരും സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ നിരവധിപേരും നോക്കിനില്‍ക്കെയാണ് സിഫ്സി സ്വയം വിവസ്ത്രയായത്. കൊരട്ടി സ്വദേശിയാണ് സിപ്‌സിയെ വിവാഹം കഴിച്ചിരുന്നതെങ്കിലും ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ച്‌ പോകുകയായിരുന്നു. കഞ്ചാവ് -സെക്‌സ് റാക്കറ്റിലെ പ്രധാന കണ്ണിയാണ് സിപ്‌സിയെന്ന് പൊലീസ് വ്യക്തമാക്കി. ഇപ്പോൾ കഞ്ചാവ് കേസിൽ പ്രതിയായ 20 വയസുകാരനൊപ്പമാണ് ഇവർ താമസിക്കുന്നത്. ഇതിനു മുൻപും കേസുകളിൽപെട്ട് പൊലീസ് വീട്ടിലുത്തുമ്പോൾ സ്വയം വിവസ്ത്രയായി താമസ്ഥലത്തുനിന്നും ഇറങ്ങി ഓടുന്നതാണ് ഇവരുടെ പ്രധാന തന്ത്രം. ഇവരെ കൊവിഡ് പരിശോധനയ്ക്ക് വേണ്ടി ആശുപത്രിയിലെത്തിച്ചപ്പോൾ പരിശോധനയ്ക്ക് തയ്യാറായില്ലെന്നും പൊലീസ് പറഞ്ഞു. ഇവരെ ഇന്ന്‌ കോടതിയിൽ ഹാജരാക്കും.

Related Articles

Latest Articles