Thursday, December 18, 2025

ബിഎസ് സി നഴ്‌സ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മണിമല: യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വള്ളംചിറ ഈട്ടിത്തടത്തില്‍ പ്രകാശിന്റെ ഭാര്യ നിമ്മിയെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. വീടിന്റെ ജനല്‍ അഴിയില്‍ തൂങ്ങിമരിച്ച നിലയിലാണ് 27കാരിയായ നിമ്മിയെ കണ്ടെത്തിയത്.

ബിഎസ് സി നഴ്‌സാണ് മരിച്ച നിമ്മി. വിദേശ ജോലിക്കു ശ്രമിച്ചെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ പോകാനായില്ല. ഇക്കാര്യത്തില്‍ മനോവിഷമം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞെന്ന് പൊലീസ് പറയുന്നു . മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

Related Articles

Latest Articles