Sunday, April 28, 2024
spot_img

വീണ്ടും കലാലയത്തിലേക്ക്: ഒന്നര വര്‍ഷത്തിന് ശേഷം സംസ്ഥാനത്ത് കോളേജുകള്‍ തുറക്കുന്നു; ക്ലാസുകള്‍ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കോളേജുകള്‍ (College) ഇന്ന് മുതൽ തുറക്കും. ഒന്നരവര്‍ഷം നീണ്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ശേഷമാണ് സംസ്ഥാനത്തെ കോളജുകളില്‍ അധ്യയനം ആരംഭിക്കുന്നത്. അവസാന വര്‍ഷ ഡിഗ്രി-പിജി ക്ലാസുകളാണ് ഇന്ന് മുതല്‍ തുടങ്ങുന്നത്. കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയാണ് കോളേജ് തുറക്കല്‍. ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ച വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് പ്രവേശനം.

അഞ്ചും ആറ് സെമസ്റ്റര്‍ ബിരുദ ക്ലാസുകളും മൂന്ന്, നാല് സെമസ്റ്റര്‍ പിജി ക്ലാസുകളാണ് ഇന്ന് മുതല്‍ ആരംഭിക്കുന്നത് . പിജി ക്ലാസുകള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടും ബിരുദ ക്ലാസുകള്‍ 50 ശതമാനം വിദ്യാര്‍ത്ഥികളെ ഒരു ബാച്ച്‌ ആയി പരിഗണിച്ച്‌ ഇടവിട്ടുള്ള ദിവസങ്ങളിലോയി പ്രതേക ബാച്ചുകാളായും നടത്തും. സ്ഥല സൗകര്യം കുറവുള്ള കോളജുകളില്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ക്ലാസുകള്‍.

മൂന്നു സമയക്രമങ്ങളാണ് ക്ലാസുകള്‍ക്ക് നിര്‍ദ്ദേശിച്ചിട്ടുള്ളത്. രാവിലെ 8.30 മുതല്‍ 1.30 വരെയുള്ള ഒറ്റ സെഷന്‍, അല്ലെങ്കില്‍, 9 മുതല്‍ 3 വരെ, 9.30 മുതല്‍ 3.30 വരെ. ഇതില്‍ കോളേജ് കൗണ്‍സിലുകള്‍ക്ക് സൗകര്യമനുസരിച്ച്‌ തിരഞ്ഞെടുക്കാം. അതേസമയം, സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ അവസാനഘട്ടത്തിലെത്തിലാണ്. സ്കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ നാളെ പുറത്തിറക്കും

Related Articles

Latest Articles