വയനാട്: സുല്‍ത്താന്‍ബത്തേരിയിൽ യുവതിയെ ക്വാറിക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലവയല്‍ ചീങ്ങേരി കോളനിയിലെ പാത്തിവയല്‍ വീട്ടില്‍ രാജന്റെ മകള്‍ പ്രവീണ (21) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സം ഭവം. അമ്പലവയല്‍ വികാസ് കോളനിയിലെ ക്വാറിക്കുളത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടത്. ബുധനാഴ്ച രാവിലെ പ്രവീണയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതി കുളത്തില്‍ അകപ്പെട്ടിട്ടുണ്ടെന്ന സൂചന നാട്ടുകാര്‍ക്ക് ലഭിക്കുകയായിരുന്നു. പ്രവീണ രാവിലെ ക്വാറി കുളത്തിൽ ചാടുന്നത് ചില നാട്ടുകാർ കണ്ടിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ സുല്‍ത്താന്‍ ബത്തേരി ഫയര്‍ഫോഴ്‌സിനെ വിവരമറിച്ചു.
ഫയര്‍ഫോഴ്സ് സേനാംഗങ്ങള്‍ എത്തി തെരച്ചിൽ നടത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ബത്തേരി അസംഷന്‍ ആശുപത്രിക്ക് കീഴിലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എക്‌സ്-റേ ടെക്‌നിഷ്യന്‍ പഠനം നടത്തി വരികയായിരുന്നു യുവതി. പ്രവീണ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിൻ്റെ പ്രഥമിക നിഗമനം.
അമ്പലവയല്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു. അമ്പലവയൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…