masood-asar
ദില്ലി: നിരോധിത ഭീകര സം-pakistanഘടനയായ ജെയ്ഷ് ഇ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലുണ്ടെന്ന് പാകിസ്ഥാൻ. ഇക്കാര്യം പറഞ്ഞ് കൊണ്ട് അഫ്ഗാനിസ്ഥാന് കത്ത് നൽകി. മസൂദ് അസ്ഹർ എവിടെയാണെന്ന് എത്രയും വേഗം കണ്ടെത്തണമെന്നും, വിവരം പാക് അധികാരികളെ അറിയിച്ചതിന് ശേഷം അറസ്റ്റ് ചെയ്യണമെന്നും അഭ്യർത്ഥിച്ചതായാണ് റിപ്പോർട്ട്.
പാകിസ്ഥാന് മേൽ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സിന്റെ സമ്മർദ്ദം ശക്തമായതിന് പിന്നാലെയാണ് നീക്കം. പാക് വിദേശകാര്യമന്ത്രാലയമാണ് അഫ്ഗാനിസ്ഥാന് കത്ത് കൈമാറിയത്. എന്നാൽ കത്തിലെ ഉള്ളടക്കത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെയും പുറത്ത് വിട്ടിട്ടില്ല.
പാകിസ്ഥാനിൽ തുടർന്നിരുന്ന ഇയാൾ നിലവിൽ അഫ്ഗാനിസ്ഥാനിലേക്ക് പോയെന്നാണ് പാകിസ്ഥാൻ ആരോപിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഭീകരരെ സംരക്ഷിച്ചാൽ വിദേശ വായ്പയടക്കമുള്ള സഹായങ്ങൾ ലഭിക്കുന്നതിൽ തടസം നേരിടും. ഈ സാഹചര്യത്തിലാണ് പാകിസ്ഥാൻ ൻ അഫ്ഗാന് കത്ത് കൈമാറിയത്.
നിലവിൽ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ ഗ്രേ ലിസ്റ്റിലാണ് പാകിസ്ഥാൻ. ഇതിൽ നിന്ന് പുറത്ത് കടക്കുക എന്ന ലക്ഷ്യത്തിൽ കൂടിയാണ് നീക്കം. അഫ്ഗാനിലെ നംഗർഹർ മേഖലയിലോ കുനാർ പ്രവിശ്യയിലോ മസൂദ് അസ്ഹർ ഉണ്ടെന്നാണ് പാകിസ്ഥാൻറെ വാദം.
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…
ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…
തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…
സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…