ദില്ലി: കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതിയെ ഒരുകൂട്ടം സ്ത്രീകള് ചേര്ന്ന് പരസ്യമായി ആക്രമിച്ചു. കിഴക്കന് ഡല്ഹിയിലെ ഷാഹ്ദറയിലാണ് സംഭവം, ബലാത്സംഗത്തിനിരയായ 20 വയസ്സുകാരി സ്ത്രീകളുടെയും ആക്രമണത്തിനിരയായത്. ഇതിന്റെ ദൃശ്യങ്ങള് സോഷ്യല് മീഡിയയില് പ്രചരിക്കുന്നുണ്ട്.
ല്ഹി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മാലിവാളാണ് ട്വിറ്ററിലൂടെ ഈ ദൃശ്യങ്ങള് പങ്കുവെച്ചത്. പ്രദേശത്തെ അനധികൃത മദ്യ വില്പനക്കാര് യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്നും ചെരിപ്പുമാലയിട്ട് തെരുവിലൂടെ നടത്തിച്ചെന്നുമാണ് വനിതാ കമ്മീഷന് അധ്യക്ഷ ട്വീറ്റ് ചെയ്തത്. ബലാത്സംഗത്തിനിരയായ യുവതിയെ വീട്ടില്നിന്ന് കൊണ്ടുപോയ സ്ത്രീകള് മുടി മുറിക്കുകയും മുഖത്ത് കരിഓയില് ഒഴിക്കുകയും ആക്രമിക്കുകയുമായിരുന്നു. തുടര്ന്ന് ചെരിപ്പുമാലയിട്ട് യുവതിയെ റോഡിലൂടെ നടത്തിക്കുകയും ചെയ്തു.
ഒരു ആണ്കുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി മര്ദ്ദിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്ട്ടുകള്. ആണ്കുട്ടി ആത്മഹത്യ ചെയ്യാന് കാരണം യുവതിയാണെന്ന് ആരോപിച്ചായിരുന്നു മര്ദ്ദനം. കേസുമായി ബന്ധപ്പെട്ട് ഒരേ കുടുംബത്തിലെ നാലുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…