Saturday, October 10, 2026

കൂട്ടബലാത്സംഗത്തിന് ഇരയായ ഇരുപതുകാരിയെ മുഖത്ത് കരി ഓയില്‍ ഒഴിച്ചു, ചെരിപ്പുമാലയിട്ട് കൂട്ടമായി മർദിച്ച് സ്ത്രീകൾ; ദാരുണ സംഭവം ദില്ലിയിൽ

ദില്ലി: കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതിയെ ഒരുകൂട്ടം സ്ത്രീകള്‍ ചേര്‍ന്ന് പരസ്യമായി ആക്രമിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ ഷാഹ്ദറയിലാണ് സംഭവം, ബലാത്സംഗത്തിനിരയായ 20 വയസ്സുകാരി സ്ത്രീകളുടെയും ആക്രമണത്തിനിരയായത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

https://twitter.com/Arv_Ind_Chauhan/status/1486634216469061636

ല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാളാണ് ട്വിറ്ററിലൂടെ ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. പ്രദേശത്തെ അനധികൃത മദ്യ വില്പനക്കാര്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തെന്നും ചെരിപ്പുമാലയിട്ട് തെരുവിലൂടെ നടത്തിച്ചെന്നുമാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ ട്വീറ്റ് ചെയ്തത്. ബലാത്സംഗത്തിനിരയായ യുവതിയെ വീട്ടില്‍നിന്ന് കൊണ്ടുപോയ സ്ത്രീകള്‍ മുടി മുറിക്കുകയും മുഖത്ത് കരിഓയില്‍ ഒഴിക്കുകയും ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് ചെരിപ്പുമാലയിട്ട് യുവതിയെ റോഡിലൂടെ നടത്തിക്കുകയും ചെയ്തു.

ഒരു ആണ്‍കുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി മര്‍ദ്ദിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ കാരണം യുവതിയാണെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. കേസുമായി ബന്ധപ്പെട്ട് ഒരേ കുടുംബത്തിലെ നാലുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.

Related Articles

Latest Articles