Saturday, October 10, 2026

18കാരനൊപ്പം ജീവിക്കാനായി ഭർത്താവിനെ കൊന്നു; യുവതി പിടിയിൽ

പട്​ന: ബന്ധുവായ 18 കാരനൊപ്പം ജീവിക്കാനായി ഭര്‍ത്താവിന്‍റെ കൊലപാതകം ആസൂത്രണം ചെയ്​ത്​ യുവതി പിടിയിൽ. ഭഗവതിപൂര്‍ സ്വദേശിയായ മുഹമ്മദ്​ മഷൂക്​ ആണ്​ കൊല്ലപ്പെട്ടത്​. ബിഹാറിലെ മധുബനി ജില്ലയിലാണ്​ സംഭവം. ഭൈരാവ്​നാഥ്​ ഗ്രാമത്തില്‍ നിന്നാണ്​ യുവാവിന്‍റെ മൃതദേഹം പോലീസ് ​കണ്ടെടുത്തത്​.അന്വേഷണത്തിനിടെയാണ്​ മഷുകിന്‍റെ ഭാര്യ നസീമ ഖാത്തൂന്​ അടുത്ത ബന്ധുവായ 18 കാരനുമായി അവിഹിത ബന്ധമുണ്ടെന്ന കണ്ടെത്തിയിരിന്നു.

‘മൂന്ന്​ കുട്ടികളുടെ അമ്മയായ നസീമ ഖാത്തൂന്‍ ചോദ്യം ചെയ്യലില്‍ ബന്ധുവായ മുഹമ്മദ്​ സോനുവുമായി ബന്ധമുണ്ടെന്ന കാര്യം നിഷേധിച്ചിരുന്നു. എന്നാല്‍ പിന്നീട് സമ്മതിക്കുകയായിരുന്നു’ -പൊലീസ്​ കൂട്ടിച്ചേര്‍ത്തു.​ ഭര്‍ത്താവിന്‍റെ കടുത്ത ശാരീരിക-മാനസിക പീഡനങ്ങളെ തുടര്‍ന്നാണ്​ യുവാവുമായി ബന്ധമെന്ന് യുവതി പറയുന്നു. ഒരുമിച്ച്‌​ താമസിക്കാനായി ഇരുവരും മഷൂകിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടു. സുഹൃത്തുക്കളായ മൂന്ന്​ പേരുടെ സഹായത്തോടെയാണ്​ സോനു മഷൂകിനെ കൊലപ്പെടുത്തിയത്​.

Related Articles

Latest Articles