Monday, September 28, 2026

മന്ത്രി ഓഫീസുകളിൽ മൊബൈൽ ഫോൺ വിലക്കിന് പിന്നിലെ കാരണം ഇതോ? | CPM

നാളുകളായി സിപിഎം ന്റെ എല്ലാ കൊള്ളരുതായ്മകളും പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഇത് മറക്കാനായി പഠിച്ച പണി പതിനെട്ടും പയറ്റുന്ന സിപിഎം നിലം പതിക്കുന്ന അവസ്ഥയാണ് കാണുന്നത്. എങ്ങനെ ഇതിൽ നിന്നൊക്കെ രക്ഷപെടാം എന്ന് ചിന്തിച്ചുകൊണ്ടിരിക്കുന്ന സിപിഎം നേതൃത്വം ഇപ്പോൾ പുതിയ പദ്ധതിയുമായി എത്തിയിരിക്കുകയാണ്. സ്വപ്‌നാ സുരേഷ്, അശ്വതി തുടങ്ങിയവർ സിപിഎം ന്റെ ഉറക്കം കളയുന്ന പശ്ചാത്തലത്തിലാണ് സിപിഎം ന്റെ പുതിയ നീക്കങ്ങൾ. ഇനി ഇത് എന്തൊക്കെ വയ്യാവേലി ആകുമോ എന്ന് കണ്ടുതന്നെ അറിയണം.

ഇനി എന്താണ് സിപിഎം ന്റെ പുതിയ തീരുമാനം എന്നറിയാം. വിവാദത്തിൽ പെടുന്ന നമ്മുടെ മന്ത്രിമാരടക്കം എല്ലാ മന്ത്രിമാരുടെ ഓഫീസുകളിൽ പാർട്ടി നിയന്ത്രണം കർശനമാക്കുകയാണ്. ഫോൺ ‘കുരുക്കാ’കുന്ന കാലമാണിതെന്നും അതിനാൽ ഫോണുപയോഗത്തിൽ മിതത്വം വേണമെന്നും പാർട്ടി നിർദ്ദേശിക്കുന്നു.

Related Articles

Latest Articles