Sunday, May 19, 2024
spot_img

ദില്ലി മെട്രോയിലെ ലിഫ്റ്റിനുള്ളിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം ; 26കാരൻ അറസ്റ്റിൽ

ദില്ലി : ദില്ലി മെട്രോ സ്റ്റേഷനിലെ ലിഫ്റ്റിനുള്ളിൽ യുവതിയെ ലൈംഗികമായി പീഡനത്തിനിരയാക്കാൻ ശ്രമിച്ച 26 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു സ്വകാര്യ ആശുപത്രിയിൽ ഹൗസ് കീപ്പിങ് സ്റ്റാഫായി ജോലി ചെയ്യുന്ന രാജേഷ് കുമാർ എന്നയാളാണ് പിടിയിലായത്. ഇക്കഴിഞ്ഞ നാലിനായിരുന്നു സംഭവം.

തെക്കൻ ദില്ലിയിലെ ജസോല മെട്രോ സ്‌റ്റേഷനിൽ ലിഫ്റ്റിനുള്ളിൽവച്ച് പ്രതി തന്റെ സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിക്കുകയും ശേഷം യുവതിയെ കടന്നുപിടിക്കുകയുമായിരുന്നു. എന്നാൽ യുവതി സർവശക്തിയും ഉപയോഗിച്ച് എതിർത്തതോടെ ഇയാൾ പുറത്തേയ്ക്ക് ഓടി രക്ഷപ്പെട്ടു.

സംഭവശേഷം ഉടൻ തന്നെ ആർക്കിടെക്ടായി ജോലി ചെയ്യുന്ന യുവതി പോലീസിൽ പരാതിപ്പെടുകയും തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിലാവുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചു.യുവാവിനെതിരെ പീഡനക്കുറ്റം ചുമത്തി ദില്ലി മെട്രോ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Related Articles

Latest Articles