Wednesday, May 8, 2024
spot_img

ജനങ്ങളുടെ നെഞ്ചത്തടിച്ച മഞ്ഞക്കല്ലുകള്‍ തുലഞ്ഞു;കോൺഗ്രസ്, സി.പി.എം നേതാക്കൾക്ക് ഉറക്കം നഷ്ടമായെന്നും സുരേഷ് ഗോപി

തിരുവനന്തപുരം: വന്ദേഭാരത് വന്നതോടെ ജനങ്ങളുടെ നെഞ്ചത്തടിച്ച മഞ്ഞക്കല്ലുകള്‍ തുലഞ്ഞുപോയെന്ന് നടൻ സുരേഷ് ഗോപി. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നടൻ. വന്ദേഭാരത് ട്രെയിൻ കേരളത്തിലെത്തിയതോടെ കോൺഗ്രസ്, സി.പി.എം നേതാക്കൾക്ക് ഉറക്കം നഷ്ടമായിരിക്കുകയാണെന്നും അതിന്റെ തെളിവാണ് ഡി.വൈ.എഫ്.ഐയുടെ പ്രതികരണമെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ബാക്കി കാര്യങ്ങള്‍ പ്രധാനമന്ത്രി സംസാരിക്കുമെന്നും സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

വന്ദേഭാരത് ട്രെയിന്‍ പെട്ടെന്ന് കേരളത്തില്‍ എത്തിയതിന് പിന്നില്‍ കേന്ദ്രത്തിന്റെ കപടരാഷ്ട്രീയമാണെന്നും ഇതിന് പിന്നിൽ രാഷ്ട്രീയ അജണ്ടയുണ്ടെന്നുമായിരുന്നു ഡി.വൈ.എഫ്.ഐ ഇന്നലെ പ്രതികരിച്ചത്. കേരളത്തിന് സ്വാഭാവികമായി ലഭിക്കേണ്ട ട്രെയിനിനെ വലിയ സംഭവമാക്കി അവതരിപ്പിക്കുന്നുവെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചിരുന്നു.

Related Articles

Latest Articles