വിജയവാഡ: ഭര്‍ത്താവുമായി ബന്ധം പുലര്‍ത്തിയ യുവതിയെ ഭാര്യ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആന്ധ്രപ്രദേശിലെ കൃഷ്ണലങ്കയിലെ റാണിഗിരിയിലാണ് സംഭവം. പ്രതിയായ യുവതി ഒളിവിലാണ്. കഴിഞ്ഞ ദിവസമാണ് യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. അരിപൊടിക്കാന്‍ ഉപയോഗിച്ച വടികൊണ്ടാണ് യുവതി അടിയേറ്റ് മരിച്ചത്. അയല്‍ക്കാരാണ് യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കൊലക്ക് പിന്നില്‍ മറ്റൊരു യുവതിയാണെന്ന് പോലീസിന് സംശയമായത്.
യുവതി കൊല്ലപ്പെട്ട സമയത്തിനുള്ളില്‍ യുവതിയുടെ വീട്ടില്‍ സ്ത്രീ പോകുന്നതും വരുന്നതുമെല്ലാം ദൃശ്യങ്ങളില്‍ വ്യക്തം. പ്രതിയായ സ്ത്രീയുടെ ഭര്‍ത്താവുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഇതാകാം കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി.

