Kalpatta police took the conductor into custody; Private bus workers in Wayanad will go on strike tomorrow
പാലക്കാട് : പെരുമണ്ണൂരിൽ ഇടിച്ചു വീഴ്‌ത്താൻ ശ്രമിച്ച ബസ് തടഞ്ഞു നിർത്തി യുവതി. പാലക്കാട് നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന രാജപ്രഭ ബസാണ് തടഞ്ഞത്. ബസ് ഓവർ ടേക്ക് ചെയ്യുന്നതിനിടെ ഇരുചക്രവാഹനത്തിലുണ്ടായിരുന്ന സാന്ദ്ര എന്ന യുവതി തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്.
അമിത വേഗതയിലായിരുന്ന ബസ് മുന്നിലെ വാഹനം ശ്രദ്ധിക്കാതെ ഓവർടേക്ക് ചെയ്യുകയായിരുന്നു. തുടർന്ന് ഒന്നരകിലോമീറ്ററോളം സാന്ദ്ര എന്ന സ്കൂട്ടർ യാത്രക്കാരി ബസിനെ പിന്തുടർന്ന് തടഞ്ഞുനിർത്തി. മുൻപ് രണ്ടോ മൂന്നോ തവണ സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട് അതിനാലാണ് പ്രതികരിച്ചത് എന്ന് യുവതി പറഞ്ഞു. വണ്ടി തടഞ്ഞുനിർത്തി സംസാരിച്ചപ്പോൾ ബസ് ഡ്രൈവർ ചെവിയിൽ ഹെഡ്‌ഫോൺ തിരുകിവെച്ചിരിക്കുകയായിരുന്നുവെന്നും സാന്ദ്ര പറഞ്ഞു. സംഭവത്തിൽ ബസിലെ ജീവനക്കാർ ആരും തന്നെ പ്രതികരിച്ചിരുന്നില്ല.
ബസ് തടഞ്ഞ യുവതി നിങ്ങളെ പോലുള്ള വലിയ വാഹനങ്ങൾക്ക് മാത്രം പോയാൽ മതിയോ എന്ന് ചോദിച്ച് ഡ്രൈവറോട് സംസാരിക്കുകയായിരുന്നു. നാട്ടുകാരിൽ ചിലർ പകർത്തിയ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ് .
തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…
ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…
അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…
എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…