Wednesday, November 25, 2026

ലുലു മാളിൽ യുവതിക്കുനേരെ നഗ്നതാ പ്രദർശനം; പരാതിയുമായി പെൺകുട്ടി, സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തു

കൊച്ചി: ലുലു മാളിൽ യുവാവ് നഗ്നതാ പ്രദർശനം നടത്തിയതായി പരാതി. യു​വാ​വ് ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ​താ​യി കാ​ട്ടി ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. കഴിഞ്ഞ 25 ന് മാളിലെ രണ്ടാം നിലയിൽ വെച്ച് യുവാവ് നഗ്നതാ പ്രദർശനം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തു. യുവാവിനെ തിരിച്ചറിയാൻ നടപടികൾ തുടങ്ങിയിട്ടുണ്ട്.

നേരത്തെ മലയാളത്തിലെ യുവനടിക്ക് നേരെ മാളിൽ വെച്ച് അതിക്രമം ഉണ്ടായത് വലിയ വാർത്തയായിരുന്നു. സിസിടിവി ദൃശ്യങ്ങളിടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ രണ്ട് പെരുന്തൽമണ്ണ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Related Articles

Latest Articles