Pakistan
കാറാച്ചി: പാകിസ്ഥാനിൽ പ്രതിഷേധവുമായി സ്ത്രീകളുൾപ്പെടെ തെരുവിലിറങ്ങിയതായി (Women Protest In Pakistan)റിപ്പോർട്ട്. ന്യൂനപക്ഷ സ്ത്രീ സമൂഹങ്ങൾക്ക് നേരെ അക്രമം തുടരുന്ന സാഹചര്യത്തിലാണ് ഇസ്ലാമിക മതവിഭാഗത്തിലെ സ്ത്രീകളും വൻ പ്രതിഷേധവുമായി രംഗത്തെത്തിയത്. വീട്ടിലും പുറത്തും ഒരു പോലെ അവഹേളനവും പീഡനുമാണ് സ്ത്രീസമൂഹം അനുഭവിക്കുന്നതെന്ന് ഉറക്കെ പറഞ്ഞുകൊണ്ടാണ് നിരവധി നഗരങ്ങളിൽ പ്രതിഷേധം നടന്നത്.
ഇതിനിടെ പാകിസ്ഥാനിലെ സ്ത്രീ പ്രതിഷേധം ഇസ്ലാമിക വിരുദ്ധമാണെന്ന് ആരോപിച്ച് നിരവധി സംഘടനകളും ഭീഷണിയുമായി രംഗത്തെത്തി. സ്ത്രീകൾ പ്രതിഷേധിക്കുന്നതും തെരുവിലിറങ്ങുന്നതും ഇസ്ലാമിക സംസ്‌കാരത്തിന്റെ ഭാഗമല്ല. സ്ത്രീകളെ സംരക്ഷിക്കാൻ ഭരണകൂടം എല്ലാ സംവിധാനങ്ങളും നടപ്പിലാക്കിയിട്ടുണ്ടെന്നും പ്രതിഷേധം തണുപ്പിക്കാൻ ഇസ്ലാമിക സംഘടനയായ ജെയുഐ-എഫ് നേതാവ് അബ്ദുൾ മജീദ് പ്രസ്താവിച്ചു.
2018ന് ശേഷം ഇത് രണ്ടാം തവണയാണ് ഭരണകൂടത്തിനെതിരെ സ്ത്രീകൾ ഒന്നടങ്കം രംഗത്ത് വരുന്നത്. ഗാർഹിക പീഡനവും മതപീഡനവും വർദ്ധിച്ചുവരുന്നതാണ് സ്ത്രീകളെ ഒന്നടങ്കം തെരുവിലറക്കിയിട്ടുള്ളത്. കോവിഡ് കാലത്ത് പീഡനം വർദ്ധിച്ചെന്നും തൊഴിൽ നഷ്ടപ്പെട്ട പുരുഷന്മാർ സ്ത്രീകളെ നരകയാതനയിലേക്ക് തള്ളിവിടുകയാണെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു. അതേസമയം കൊടിയ പീഡനങ്ങളാണ് രാജ്യത്ത് സ്ത്രീകൾ നേരിട്ടുകൊണ്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റിന്റെ സേവനങ്ങൾ നിലച്ചുപോയിട്ട് 78 മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രതിസന്ധി പൂർണ്ണമായി പരിഹരിക്കാനാകാതെ ലോകരാജ്യങ്ങൾ വലയുന്നു. ഔട്ട്‌ലുക്ക്,…
മുത്തച്ഛന്റെ സ്വത്ത് നിയമപരമായ അവകാശികൾക്കിടയിൽ ഭാഗംവെച്ച് നൽകിയശേഷം പിതാവിന് ലഭിച്ച ഓഹരിയിൽ മകന് ജന്മാവകാശം ഉന്നയിക്കാനാവില്ലെന്ന് സുപ്രീംകോടതി. ഹിന്ദു പിന്തുടർച്ചാവകാശ…
ഡൽഹി കലാപക്കേസിൽ യു.എ.പി.എ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ഷർജീൽ ഇമാമിനെ മതസ്വാതന്ത്ര്യത്തിനായി പോരാടുന്ന വ്യക്തിയായി വിശേഷിപ്പിച്ച് അമേരിക്കൻ…
ഉത്തർപ്രദേശിലെ മീററ്റിൽ ഹിന്ദു ഉടമസ്ഥതയിലുള്ള സാരി ഷോറൂമിന് തീയിട്ട സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മദ്രസ വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നവംബർ 12ന്…
മഹാദേവ് ഓൺലൈൻ ബെറ്റിങ് ആപ്പ് കേസിൽ രാജ്യവ്യാപകമായി നടപടി ശക്തമാക്കി സിബിഐ. ആറ് സംസ്ഥാനങ്ങളിലായി 33 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ…
ആഗോള എഐ സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ കമ്പനിയായ എൻവിഡിയയുടെ തലപ്പത്തേക്ക് മൂന്ന് ഇന്ത്യൻ വംശജരുടെ പേരുകൾ ഉയരുന്നു. ദീർഘകാലം കമ്പനിയെ…