'The pilot's distress message arrived shortly before the crash'; Army announces investigation into helicopter accident in Upper Siang district
ദില്ലി : ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റര്‍ ‘പ്രചണ്ഡി’നെ പറത്താൻ വനിതാ ഉദ്യോഗസ്ഥരും. ഇന്ത്യന്‍ വ്യോമസേനയാണ് ഈ പദ്ധതി കൊണ്ട് വന്നത്.ഒക്ടോബര്‍ 3 നാണ് ഈ കോംബാറ്റ് ഹെലികോപ്റ്ററുകളെ സേനയുടെ ഭാഗമാക്കിയത്. ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകള്‍ പറത്താന്‍ വനിതാ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തുമെന്ന് ഐഎഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അഡ്വാന്‍സ്ഡ് ഹെവി ലിഫ്റ്റര്‍ (എഎല്‍എച്ച്) ഹെലികോപ്റ്ററുകള്‍ പറത്താൻ കഴിവും പ്രാപ്തിയുമുള്ള വനിതാ ഉദ്യോഗസ്ഥരെ കണ്ടെത്തി ഇതിലേക്ക് ഉള്‍പ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, സിഡിഎസ് ജനറല്‍ അനില്‍ ചൗഹാന്‍, ഐഎഎഫ് മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വിആര്‍ ചൗധരി എന്നിവരുടെ സാന്നിധ്യത്തില്‍ ജോധ്പൂര്‍ വ്യോമതാവളത്തില്‍ വെച്ചാണ് ദ്ദേശീയമായി നിര്‍മ്മിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റര്‍ (എല്‍സിഎച്ച്) ‘പ്രചണ്ഡ്’ ഇന്ത്യന്‍ വ്യോമസേനയില്‍ ഉള്‍പ്പെടുത്തിയത്. പ്രതിരോധ മന്ത്രിയാണ് ഹെലികോപ്റ്ററിന് ‘പ്രചണ്ഡ്’ എന്ന് പേരിട്ടത്. രാവും പകലും പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ഈ ഹെലികോപ്റ്ററിന് ശത്രുക്കളെ കൃത്യമായി ആക്രമിക്കാന്‍ കഴിയുമെന്നതിനാല്‍ ഐഎഎഫിന്റെ പോരാട്ടത്തിന് ഇത് മുതല്‍കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു. സാധ്യമായ എല്ലാ സാഹചര്യങ്ങളിലും ഇതിന് പ്രവര്‍ത്തിക്കാനാകുമെന്നും ആഗോളതലത്തില്‍ തന്നെ ഏറ്റവും മികച്ചതാണിതെന്നും എല്‍സിഎച്ച് പറത്തിയ ശേഷം സിംഗ് പറഞ്ഞു
തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…
ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…
അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…
എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…