വനിതാ ഐപിഎലിന്റെ പ്രഖ്യാപനത്തോടെ ആകാംഷയുടെ നിറവിലാണ് ആരാധകർ. വനിതാ ഐപിഎൽ പ്ലെയിങ്ങ് ഇലവനിൽ അഞ്ച് വിദേശതാരങ്ങൾക്ക് കളിക്കാനുള്ള അനുമതി നൽകി. അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നാവണം ഇവരിൽ ഒരു തരാം. അതേസമയം പുരുഷ ഐപിഎലിൽ നാല് വിദേശതാരങ്ങൾക്കെ കളിക്കാൻ അനുവാദമുള്ളൂ. ആദ്യ വർഷം 12 കോടി രൂപയാണ് സാലറി ക്യാപ്പ്. എന്നാൽ ഓരോ വർഷം കൂടുംതോറും ഇത് ഒന്നരക്കോടി രൂപ വീതം വർദ്ധിക്കും. 2027ൽ സാലറി ക്യാപ്പ് 18 കോടിയാവും. ആദ്യത്തെ മൂന്ന് വർഷം അഞ്ച് ടീമുകളും അടുത്ത രണ്ട് വർഷം ആറ് ടീമുകളുമാവും വനിതാ ഐപിഎലിൽ കളിക്കുക.
ഈ വർഷമാണ് വനിതാ ഐപിഎൽ ആരംഭിക്കുന്നത്. കിട്ടിയ വിവരമനുസരിച്ച് മാർച്ച് 4ന് ടൂർണമെൻ്റ് ആരംഭിക്കും 26ന് ഫൈനൽ നടക്കും. മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിലും നേവി മുംബൈ സ്റ്റേഡിയത്തിലുമായാവും മത്സരങ്ങൾ അരങ്ങേറുക. ആദ്യ സീസണിൽ ആകെ 22 മത്സരങ്ങളാവും ഉണ്ടാവുക.

